ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്. സി.ഒ) സംഘടിപ്പിച്ച ആരോഗ്യമന്ത്രിമാരുടെ ഡിജിറ്റല്‍ യോഗത്തില്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചു വിശദീകരിച്ച് ഡോ. ഹര്‍ഷ് വര്‍ധന്‍
Posted On:
24 JUL 2020 4:33PM by PIB Thiruvananthpuram
വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ)ഡിജിറ്റല്‍ യോഗം സംഘടിപ്പിച്ചു. ഇന്ത്യയുടെ കോവിഡ് 19 പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ യോഗത്തില്‍ സംസാരിച്ചു. യോഗത്തില്‍ റഷ്യയുടെ ആരോഗ്യമന്ത്രി മിഖായേല്‍ മുരാഷ്‌കോ അധ്യക്ഷനായിരുന്നു.
കോവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് പരിശോധിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന്‌ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
''ഇന്ത്യയില്‍ ഇതുവരെ 1.25 ദശലക്ഷം പേര്‍ രോഗബാധിതരായി. 30,000 പേര്‍ മരിച്ചു. മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. നമ്മുടെ രോഗമുക്തിനിരക്ക് 63.45 ശതമാനവും മരണ നിരക്ക് 2.3 ശതമാനവുമാണ്''- കേന്ദ്രമന്ത്രി പറഞ്ഞു.
പരിശോധന സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യ വര്‍ധിപ്പിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്ത്പിിപിഇകള്‍ നിര്‍മ്മിക്കുന്നില്ലായിരുന്നു. ഇപ്പോള്‍ അത് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നു. ആരോഗ്യ സേതു മൊബൈല്‍ ആപ്പ്, സെല്ലുലാര്‍ അടിസ്ഥാന ട്രാക്കിംഗ് സാങ്കേതിക വിദ്യയായ ഇതിഹാസ് എന്നിവ വികസിപ്പിക്കുക വഴി കോവിഡ് പരിശോധനയിലും നിയന്ത്രണത്തിലും ഇന്ത്യക്കു നിരവധി കാര്യങ്ങള്‍ ചെയ്യാനായി. കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി ആര്‍ജിക്കാന്‍ ഇന്ത്യയിലെ പാരമ്പര്യ ചികില്‍സാ രീതികള്‍ക്ക് സംഭാവന നല്‍കാന്‍ കഴിഞ്ഞു. ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷനു കീഴില്‍ പമ്പരാഗത വെദ്യശാസ്ത്രത്തിനായി ഉപസമിതിയെ നിയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
കോവിഡിനെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
***
(Release ID: 1640981)
Visitor Counter : 259