രാഷ്ട്രപതിയുടെ കാര്യാലയം
അസ്സം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള റെഡ്‌ക്രോസിന്റെ ദുരിതാശ്വാസവിതരണം രാഷ്ട്രപതി ഫ്‌ളാഗ് ഓഫ് ചെയ്തു
Posted On:
24 JUL 2020 12:39PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2020 ജൂലൈ 24
രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഇന്ന് (2020 ജൂലൈ 24) റെഡ് ക്രോസിന്റെ ഒന്‍പത് ദുരിതാശ്വാസ വാഹനങ്ങള്‍ രാഷ്ട്രപതി ഭവനില്‍ വച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്റെ സാന്നിദ്ധ്യത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ രാഷ്ട്രപതി തന്നെയാണ് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി (ഐ.ആര്‍.സി.എസ്)യുടെയൂം പ്രസിഡന്റ്.
അസ്സം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുള്ള ഈ ദുരിതാശ്വാസ വിതരണവസ്തുക്കള്‍ ഡല്‍ഹിയില്‍ നിന്നും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകള്‍ വഴി കൊണ്ടുപോകുകയും അതത് സംസ്ഥാനങ്ങളിലെ റെഡ്‌ക്രോസ് ശാഖാ പ്രതിനിധികള്‍ അത് സ്വീകരിക്കുകയും ചെയ്യും.
സര്‍ജിക്കല്‍ മാസ്‌ക്, പി.പി.ഇ കിറ്റുകള്‍, കൈയുറകള്‍, മുഖാസംരക്ഷണാവരണങ്ങള്‍ തുടങ്ങിയ കോവിഡ്-19 സംരക്ഷണ ഇനങ്ങളും ഈ ദുരിതാശ്വാസ വസ്തുക്കളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Sent from my iPhone
(Release ID: 1640864)
Visitor Counter : 246