ആഭ്യന്തരകാര്യ മന്ത്രാലയം

കക്രപാര്‍ ആണവോര്‍ജ്ജ പ്ലാന്റ്  പ്രവര്‍ത്തന സജ്ജമായതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു

Posted On: 22 JUL 2020 2:04PM by PIB Thiruvananthpuram


തദ്ദേശീയമായി രൂപകല്‍പന ചെയ്ത 700 മെഗാവാട്ട് ശേഷിയുള്ള ഗുജറാത്തിലെ കക്രപാര്‍ ആണോവര്‍ജ്ജ പ്ലാന്റ് 3 വൈദ്യുതോത്പാദനത്തിനായി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ഇത് ഇന്ത്യയുടെ ആണവ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിനമാണെന്നും ഈ മിന്നുന്ന നേട്ടത്തില്‍ രാജ്യം മുഴുവന്‍ നമ്മുടെ ശാസ്ത്രജ്ഞരെ അഭിവാദനം ചെയ്യുകയാണെന്നും ശ്രീ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നവ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

****



(Release ID: 1640440) Visitor Counter : 129