വിദ്യാഭ്യാസ മന്ത്രാലയം

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി മനോദർപ്പൺ സംരംഭത്തിന് തുടക്കമിട്ടു

Posted On: 21 JUL 2020 3:15PM by PIB Thiruvananthpuram



വിദ്യാർത്ഥികളുടെ മാനസികാരോഗ്യം,  ക്ഷേമം എന്നിവ ലക്ഷ്യമിട്ട് അവർക്ക്  മാനസികമായ പിന്തുണ ഉറപ്പുവരുത്തുന്നതിനായി മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിൽ ആരംഭിച്ച  മനോദർപ്പൺ എന്ന സംരംഭത്തിന്  കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് തുടക്കം കുറിച്ചു. മാനവവിഭവശേഷി വികസന സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ ചടങ്ങിൽ പങ്കെടുത്തു.

ദേശീയതലത്തിലുള്ള  ടോൾ ഫ്രീ ഹെൽപ്പ് ലൈൻ  നമ്പരായ  8448440632,  മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പോർട്ടലില്‍ മനോദർപ്പൺ-ന്റെ പുതിയ വെബ് പേജ്, മനോദർപ്പൺ സംബന്ധിച്ച വിവരങ്ങളടങ്ങിയ കൈപ്പുസ്തകം എന്നിവയും ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് പുറത്തിറക്കി.  

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും  അതിനുശേഷവും വിദ്യാർത്ഥികൾക്ക് മനശാസ്ത്രപരമായ പിന്തുണ ഉറപ്പുവരുത്തുന്നതിനായി മനോദർപ്പൺ വിപുലമായ പ്രവർത്തനങ്ങൾ നടത്തുമെന്ന്   ശ്രീ പോഖ്രിയാൽ വ്യക്തമാക്കി.വിദ്യാർത്ഥികളിലെ  മാനസികാരോഗ്യ പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും മാത്രമല്ല  കൗൺസിലിംഗ് സേവനങ്ങൾ, ഓൺലൈൻ മാര്‍ഗങ്ങള്‍ എന്നിവയിലൂടെയുള്ള  പിന്തുണ സുഗമമാക്കുന്നതു കൂടി ലക്ഷ്യമിട്ട് , വിദ്യാഭ്യാസം, മാനസികാരോഗ്യം, മനശാസ്ത്രം   എന്നീ മേഖലകളിലെ  വിദഗ്ധരെ ഉൾപ്പെടുത്തി  ഒരു പ്രവർത്തക സമിതിയും  രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ച ആത്മ നിർഭർ ഭാരത്‌ അഭിയാനിൽ‌ മനോദർപ്പൺ സംരംഭം ഉൾ‌പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ മനോദർപ്പൺ എന്ന പേരിൽ ഒരു വെബ് പേജ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെബ്‌പേജിൽ ഉപദേശങ്ങൾ, പ്രായോഗിക നുറുങ്ങുകൾ, പോസ്റ്ററുകൾ, പോഡ്‌കാസ്റ്റുകൾ, വീഡിയോകൾ, മനശാസ്ത്രപരമായ പിന്തുണയ്ക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതും ,പതിവുചോദ്യങ്ങൾ, ഓൺലൈൻ അന്വേഷണ സംവിധാനം എന്നിവ ഉൾക്കൊള്ളന്നു.

മനോദർപ്പൺ സംരംഭത്തിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു:

വിദ്യാർത്ഥികൾക്കും , സ്കൂൾ - സർവ്വകലാശാല അധ്യാപകർക്കും,കുടുംബങ്ങൾക്കും  ഉള്ള  ഉപദേശക മാർഗ്ഗനിർദ്ദേശങ്ങൾ.

മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വെബ് പേജ്.

ദേശീയ ഹെൽപ്പ് ലൈനിൽ  ടെലി-കൗൺസിലിംഗ് സേവനത്തിന് ലഭ്യമാകുന്ന കൗൺസലർമാരുടെദേശീയ തലത്തിലുള്ള ഡാറ്റാബേസും  ഡയറക്ടറിയും.

ദേശീയ ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ.

മാനസിക-സാമൂഹിക പിന്തുണയെക്കുറിച്ചുള്ള കൈപ്പുസ്തകം.

കോവിഡ് -19 കാലഘട്ടത്തിലും അതിനുശേഷവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടുംബങ്ങൾക്കും ഉപയോഗിക്കാവുന്ന  സംവേദനാത്മക ഓൺലൈൻ ചാറ്റ് പ്ലാറ്റ്ഫോം.

വെബിനാറുകൾ, വീഡിയോകൾ, പോസ്റ്ററുകൾ, ഫ്ലൈയറുകൾ, കോമിക്സ്, ഷോർട്ട് ഫിലിമുകൾ എന്നിവയുൾപ്പെടെയുള്ള ഓഡിയോ-വിഷ്വൽ ഉള്ളടക്കങ്ങൾ എന്നിവ വെബ്‌പേജിൽ  അധിക റിസോഴ്‌സ് മെറ്റീരിയലുകളായി അപ്‌ലോഡുചെയ്യും.

മനോദർപ്പൺ വെബ്‌സൈറ്റിനായി http://manodarpan.mhrd.gov.in/ എന്ന ലിങ്ക് ക്ലിക്കുചെയ്യുക

Click here to see the PPT:  




****



(Release ID: 1640242) Visitor Counter : 2535