റെയില്‍വേ മന്ത്രാലയം

സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലെ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണം

प्रविष्टि तिथि: 19 JUL 2020 12:43PM by PIB Thiruvananthpuram


''സ്വകാര്യ ട്രെയിന്‍ സര്‍വീസുകളുടെ ആരംഭം '' സംബന്ധിച്ചു്  ചില പ്രസിദ്ധീകരണങ്ങളില്‍ വന്ന വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍, ''സ്വകാര്യ ട്രെയിന്‍ പദ്ധതി 2024 മാര്‍ച്ചില്‍ ആരംഭിക്കും'' എന്നാണ് അവയില്‍ പരാമര്‍ശിച്ചിട്ടുള്ളത് എന്നു കാണാം.

എന്നാല്‍, 2023 മാര്‍ച്ച് മുതല്‍ തന്നെ സ്വകാര്യ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനാകും.

മാര്‍ച്ച് 2021ഓടെ ടെന്‍ഡറുകള്‍ അന്തിമമാക്കുകയും ട്രെയിനുകള്‍ 2023 മാര്‍ച്ചു മുതല്‍ സര്‍വീസ് നടത്തുകയും ചെയ്യും.

ഇതുമായി ബന്ധപ്പെട്ട്  നേരത്തെ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമായ പ്രസ്താവനയായി കണക്കാക്കാം.


(रिलीज़ आईडी: 1639763) आगंतुक पटल : 230
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Manipuri , Punjabi , Odia , Tamil , Telugu