ആഭ്യന്തരകാര്യ മന്ത്രാലയം

ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക്  (എൻ.‌ഡി.‌ആർ‌.എഫ്.) വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഉള്ള സംഭാവനകൾ  കേന്ദ്ര സർക്കാർ സ്വാഗതം ചെയ്യുന്നു

Posted On: 18 JUL 2020 4:52PM by PIB Thiruvananthpuram

 

ദുരന്തനിവാരണ നിയമം 2005 ന്റെ  46 (1) (ബി) വകുപ്പ്  പ്രകാരം ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി  ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് (എൻ‌.ഡി‌.ആർ‌.എഫ്.)  വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ  സംഭാവനയോ  ഗ്രാന്റോ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ചു പുറത്തിറക്കി.

ഇതനുസരിച്ച്  ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഇനിപ്പറയുന്ന ഏതെങ്കിലുംമാർഗ്ഗങ്ങളിലൂടെ  
 ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക്  സംഭാവനയോ  ഗ്രാന്റോ നൽകാവുന്നതാണ്:

ചെക്കുകൾ, ഡ്രാഫ്റ്റുകൾ മുതലായ ബാങ്കിങ് സേവനങ്ങൾ വഴി സംഭാവന നൽകാവുന്ന വിധം : “പി‌.എ‌.ഒ. (സെക്രട്ടേറിയറ്റ്), എം‌.എച്ച്‌.എ. ന്യൂഡൽഹി എന്ന വിലാസത്തിലാണ് ഇവ എടുക്കേണ്ടതും അയക്കേണ്ടതും. സംഭാവനയായി നൽകുന്ന ചെക്കുകൾ, ഡ്രാഫ്റ്റുകൾ, എന്നിവയുടെ പുറകിലായി "Contributions/ Grants to NDRF” എന്ന് അയക്കുന്ന വ്യക്തി രേഖപ്പെടുത്തേണ്ടതാണ്. 

ആർ.‌ടി‌.ജി‌.എസ്. / നെഫ്റ്റ് / യു.‌പി‌.ഐ. വഴിയുള്ള സംഭാവനകൾ : ആർ‌.ടി‌.ജി.‌എസ്. / നെഫ്റ്റ് / യു.‌പി‌.ഐ. വഴി സംഭാവനകൾ  നൽകാവുന്നതാണ്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെൻ‌ട്രൽ സെക്റ്റ് ബ്രാഞ്ച്, ന്യൂഡൽഹി,അക്കൗണ്ട് നമ്പർ 10314382194, IFSC കോഡ് :  SBIN‌0000625, വഴി ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള സംഭാവന അല്ലെങ്കിൽ ഗ്രാന്റ് എന്ന് സൂചിപ്പിച്ച് ഇത് വഴി തുക കൈമാറാവുന്നതാണ്.

സർക്കാരിന്റെ  https://bharatkosh.gov.in എന്ന ഭാരത് കോശ്  പോർട്ടൽ വഴി നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, യു,പി.ഐ. മാർഗ്ഗങ്ങൾ  ഉപയോഗിച്ചും തുക കൈമാറാവുന്നതാണ്.


ഇതിനായി   https://bharatkosh.gov.in എന്ന ഭാരത് കോശ്  പോർട്ടലിന്റെ ഹോം പേജിലെ “Quick Payment” ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

അടുത്ത പേജിൽ പ്രവേശിക്കുമ്പോൾ  മന്ത്രാലയം  “HOME AFFAIRS” എന്നും ഉദ്ദേശ്യം “Contributions/ Grants to NDRF” എന്നും തിരഞ്ഞെടുക്കുക, ഇത്തരത്തിലുള്ള  പണമടയ്ക്കലിനായി വെബ്‌സൈറ്റ് തന്നെ കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ  നൽകുന്നതായിരിക്കും.

***



(Release ID: 1639668) Visitor Counter : 210