ധനകാര്യ മന്ത്രാലയം

2020-21  സാമ്പത്തിക വർഷം ആദ്യപാദത്തിൽ  ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻപിഎസ്‌) സ്വകാര്യമേഖലയിൽ  നിന്നും 1.03 ലക്ഷം വരിക്കാർ

Posted On: 17 JUL 2020 3:52PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി,  ജൂലൈ 17, 2020

 

ദേശീയ പെൻഷൻ സംവിധാനത്തിലെ  (എൻപിഎസ്‌)  2020--21  സാമ്പത്തിക വർഷത്തെ  ആദ്യപാദത്തിലെ വരിക്കാരുടെ കണക്കുകൾ പുറത്തുവിട്ടു. സ്വകാര്യമേഖലയിൽ നിന്ന് 1.03 ലക്ഷം വ്യക്തിഗത വരിക്കാരും 206 കോർപ്പറേറ്റുകളും ആദ്യപാദത്തിൽ ചേർന്നതോടെ  പദ്ധതിയുടെ വരിക്കാരുടെ എണ്ണത്തിൽ 30% വളർച്ച രേഖപ്പെടുത്തി.  അതിന്റെ ഫലമായി 18 മുതൽ 65 വയസ്സുവരെയുള്ള മൊത്തം കോർപ്പറേറ്റ് വരിക്കാരുടെ എണ്ണം  10.13 ലക്ഷം ആയി.  രജിസ്റ്റർ ചെയ്ത 1,02,975 വരിക്കാരിൽ 43,000 പേർ തങ്ങളുടെ തൊഴിലുടമ / കോർപ്പറേറ്റ് വഴിയാണ് ചേർന്നത്‌ .  ബാക്കിയുള്ളവർ സ്വമേധയാ പദ്ധതിയിൽ ചേർന്നു.

 

കോവിഡ്‌ 19 പ്രതിസന്ധി ആരംഭിച്ചതിനുശേഷം, തൊഴിലുടമകൾ അവരുടെ സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് മതിയായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിന് ശക്‌തമായ നടപടികൾ സ്വീകരിക്കാൻ സജ്ജരാണ്‌.

 

പെൻഷനുകളെക്കുറിച്ചും ദേശീയ പെൻഷൻ സംവിധാനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വ്യവസായവകുപ്പ്‌ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (എഫ്‌ഐസിസിഐ) സഹകരിച്ച് പി‌എഫ്‌ആർ‌ഡി‌എ വെബിനാറുകൾ  സംഘടിപ്പിച്ചു വരുന്നു. 



(Release ID: 1639400) Visitor Counter : 128