PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 16.07.2020
Posted On:
16 JUL 2020 6:21PM by PIB Thiruvananthpuram
ഇതുവരെ:
· രാജ്യത്ത് ഇതുവരെ രോഗമുക്തരായത് 612814 പേര്‍; രോഗമുക്തിനിരക്ക് 63.25%
· കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,783 പേര്‍ക്ക് കോവിഡ് ഭേദമായി.
· രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,31,146 പേര്‍.
· ചികിത്സയിലുള്ളവരുടെ 48.15 ശതമാനവും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും.
· വരുന്ന 12 ആഴ്ചയ്ക്കുള്ളില്‍ പരിശോധനാശേഷി പ്രതിദിനം 10 ലക്ഷമായി ഉയര്‍ത്തുമെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍.
· റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തുന്ന 1234 ലാബുകളിലൂടെ ദശലക്ഷം പേരില്‍ നടത്തുന്ന പരിശോധന (ടിപിഎം) 9231ല്‍ കൂടുതല്‍.
· കോവിഡ് 19നെതിരായ ഇന്ത്യയുടെ പോരാട്ടത്തിനായി ഒരുകോടി സന്നദ്ധപ്രവര്‍ത്തകരെ സജ്ജമാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും: : ശ്രീ കിരണ്‍ റിജിജു.
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19 വിവരങ്ങള്‍: രാജ്യത്തെ കോവിഡ്-19 രോഗികളില്‍ ഇനി ചികിത്സയിലുള്ളത് ആകെ രോഗികളുടെ മൂന്നിലൊന്നായ 3,31,146 പേര്‍ മാത്രം; 6.1 ലക്ഷത്തിലേറെപ്പേര്‍ രോഗമുക്തരായി.കോവിഡ്-19 രോഗികളില്‍ 63.25% പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,783 പേര്‍ക്ക് കോവിഡ് ഭേദമായി.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1639090
റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തുന്ന 1234 ലാബുകളിലൂടെ ദശലക്ഷം പേരില്‍ നടത്തുന്ന പരിശോധന (ടിപിഎം) 9231ല്‍ കൂടുതല്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 3.26 ലക്ഷത്തിലേറെ സാമ്പിളുകളുടെ പരിശോധന.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1639100
ഡല്‍ഹി എയിംസിലെ രാജ്കുമാരി അമൃത്കൗര്‍ ഒപിഡി ബ്ലോക്ക് ഡോ. ഹര്‍ഷ് വര്‍ധന്‍ ഉദ്ഘാടനം ചെയ്തു: വരുന്ന 12 ആഴ്ചയ്ക്കുള്ളില്‍ സാമ്പിള്‍ പരിശോധനാശേഷി പ്രതിദിനം 10 ലക്ഷമായി ഉയര്‍ത്തുമെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1639085
2020 ജൂലൈ 17 ന് പ്രധാനമന്ത്രി ഇക്കോസോക് ഉന്നതതല സമ്മേളനത്തെ അഭിസംബോധന ചെയ്യും: ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ നോര്‍വേ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുക.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1639051
വരുമാനം വര്‍ധിപ്പിക്കല്‍, ചെലവ് കുറയ്ക്കല്‍, സുരക്ഷ വര്‍ധിപ്പിക്കല്‍, ജീവനക്കാരുടെ ക്ഷേമം എന്നീ വിഷയങ്ങളില്‍ റെയില്‍വെയില്‍ കൂട്ടായശ്രമം വേണ്ടതുണ്ടെന്ന് ശ്രീ പിയൂഷ് ഗോയല്‍: റെയില്‍വെ തൊഴിലാളി യൂണിയനുകളുടെ ആദ്യ ഓണ്‍ലൈന്‍ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1638089
ബയോടെക്‌നോളജി വകുപ്പിന്റെ പിന്തുണയോടെയുള്ള കോവിഡ് 19 വാക്‌സിനായ സൈക്കോവ്-ഡി ഒന്ന്/രണ്ട് ഘട്ട പരീക്ഷണങ്ങള്‍ക്കു തുടക്കമായി: വാക്‌സിനുകളുടെ സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തും.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1638979
യുഎസ് നിക്ഷേപകരെ ഇന്ത്യയുടെ വളര്‍ച്ച പാതയിലെ വന്‍ അവസരങ്ങളില്‍ പങ്കാളികളാകാന്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ക്ഷണിച്ചു: ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രധാന കണ്ണിയാണ് ഊര്‍ജപങ്കാളിത്തം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1639050
കോവിഡ് 19നെതിരായ ഇന്ത്യയുടെ പോരാട്ടത്തിനായി ഒരുകോടി സന്നദ്ധപ്രവര്‍ത്തകരെ സജ്ജമാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും: : ശ്രീ കിരണ്‍ റിജിജു: നെഹ്രു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1638830
എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് മാനുഫാക്ചറിങ് ടെക്‌നോളജീസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് രക്ഷാസഹമന്ത്രി ശ്രീ. ശ്രീപാദ് നായിക്ക്: പ്രതിരോധ മേഖലയില്‍ 2025 ഓടെ 26 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഉല്‍പ്പാദനമാണ് ആഭ്യന്തരതലത്തില്‍ ലക്ഷ്യമിടുന്നത്.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1638887
'നിലവിലെ മരുന്നുകളുടെ ഘടകങ്ങള്‍- സ്ഥിതിവിവരം, പ്രതിസന്ധികള്‍, സാങ്കേതിക സന്നദ്ധത, വെല്ലുവിളികള്‍' എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കി ടിഐഎഫ്എസി
ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ (എപിഐ) ആഭ്യന്തര ഉല്‍പ്പാദനം സാമ്പത്തികമായി ലാഭകരമാകുന്ന നിലയിലേയ്ക്ക് ഉയര്‍ത്തണമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1638810
മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് വിനിയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിംഗ് പുറത്തിറക്കി: ആത്മനിര്‍ഭര്‍ ഭാരത് ഉത്തേജന പദ്ധതിക്കു കീഴില്‍ 15000 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1639126
***
(Release ID: 1639237)
Visitor Counter : 200
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu