ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരുടെ എണ്ണം 20,000നുമേല്‍, കോവിഡ് മുക്തിനിരക്ക് 63.24 ശതമാനം

Posted On: 15 JUL 2020 5:35PM by PIB Thiruvananthpuram

കോവിഡ് 19: പുതിയ വിവരങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരുടെ എണ്ണം 20,000നുമേല്‍, കോവിഡ് മുക്തിനിരക്ക് 63.24 ശതമാനം

രോഗം ഭേദമായവരുടെ എണ്ണം ആറു ലക്ഷത്തോടടുക്കുന്നു

ചികിത്സയിലുള്ളത് 3,19,840 പേര്‍

ന്യൂഡല്‍ഹി, 15 ജൂലൈ 2020

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. 20,572 പേരാണ് രോഗമുക്തരായത്. ആകെ കോവിഡ് -19 മുക്തരുടെ എണ്ണം 5,92,031 ആയി. രോഗമുക്തി നിരക്ക് ഇന്ന് 63.24% ആയി ഉയര്‍ന്നു.

പരിശോധനയിലെ വര്‍ധന, സമയബന്ധിതമായ രോഗനിര്‍ണയം, കൃത്യമായ പരിചരണം എന്നിവയിലൂടെ രോഗമുക്തരുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ ചികിത്സയിലുള്ളത് 3,19,840 പേരാണ്. ചികിത്സയിലുള്ളവരും രോഗമുക്തരയും തമ്മിലുള്ള അന്തരം തുടര്‍ച്ചയായി വര്‍ധിക്കുന്നു. ഇന്നത്തെ കണക്കനുസരിച്ച് ചികിത്സയിലുള്ളവരേക്കാള്‍ 2,72,191 എണ്ണം കൂടുതലാണ് രോഗമുക്തര്‍. ചികിത്സയിലുള്ളവരേക്കാള്‍ 1.85 മടങ്ങു കൂടുതലാണ് രോഗമുക്തര്‍. 1378 പ്രത്യേക കോവിഡ് ആശുപത്രികള്‍, (ഡിസിഎച്ച്), 3077 പ്രത്യേക കോവിഡ് ഹെല്‍ത്ത് സെന്ററുകള്‍ (ഡിസിഎച്ച്സി), 10351 കോവിഡ് കെയര്‍ സെന്ററുകള്‍ (സിസിസി) എന്നിവയാണ് ചികിത്സയ്ക്കായി നിലവിലുള്ളത്. കോവിഡ് 19 രോഗികള്‍ക്കായി ആകെ 21,738 വെന്റിലേറ്ററുകളും 46,487 ഐസിയു കിടക്കകളും ഓക്സിജന്‍ പിന്തുണ ലഭ്യമായ 1,65,361 കിടക്കകളുമുണ്ട്.

കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് 230.98 ലക്ഷം എന്‍ 95 മാസ്‌കുകളും 123.56 ലക്ഷം പിപിഇകളും 11,660 വെന്റിലേറ്ററുകളും സംസ്ഥാനങ്ങള്‍ക്ക്/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് / കേന്ദ്രസ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തു.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
 



(Release ID: 1638846) Visitor Counter : 173