PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 13.07.2020

Posted On: 13 JUL 2020 6:35PM by PIB Thiruvananthpuram

 

 

 

ഇതുവരെ: 


ഇന്ത്യയില്‍ 5.5 ലക്ഷത്തിലേറെ കോവിഡ് രോഗമുക്തര്‍, രോഗമുള്ളവരേക്കാല്‍ 2.5 ലക്ഷം അധികം

19 സംസ്ഥാനങ്ങളിലെ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയായ 63.02 ശതമാനത്തിനും മുകളില്‍

30 സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയായ 2.64 ശതമാനത്തിനും താഴെ

ഒരു ദശലക്ഷത്തിലെ പരിശോധന 8555നും മുകളില്‍

പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി;മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച് ഗൂഗിള്‍ സിഇഒ

മൂന്ന് വലിയ ഔഷധ പാര്‍ക്കുകള്‍ക്കും നാലു വൈദ്യോപകരണ പാര്‍ക്കുകള്‍ക്കും സ്ഥലം കണ്ടെത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് അന്തിമരൂപം നല്‍കുന്നു 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

ഇന്ത്യയില്‍ 5.5 ലക്ഷത്തിലേറെ കോവിഡ് രോഗമുക്തര്‍; 19 സംസ്ഥാനങ്ങളിലെ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയായ 63.02 ശതമാനത്തിനും മുകളില്‍; 30 സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയായ 2.64 ശതമാനത്തിനും താഴെ: കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 18,850 പേര്‍.ആകെ  രോഗമുക്തി നേടിയവര്‍ 5,53,470. രോഗമുക്തി നിരക്ക്  63.02 %. രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 3,01,609.  കോവിഡിന്  ചികിത്സയിലുള്ളവരേക്കാള്‍ 2,51,861  എണ്ണം കൂടുതലാണ് രോഗമുക്തര്‍.    
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://www.pib.gov.in/PressReleseDetail.aspx?PRID=1638320

പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി;മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച് ഗൂഗിള്‍ സിഇഒ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗൂഗിള്‍ സിഇഒ ശ്രീ സുന്ദര്‍ പിച്ചൈയുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആശയവിനിമയം നടത്തി. കോവിഡ് 19മായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നതിനും ഗൂഗിള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ശ്രീ. പിച്ചൈ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ  ലോക്ക്ഡൗണ്‍ മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തമായ അടിത്തറ പാകിയെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://www.pib.gov.in/PressReleseDetail.aspx?PRID=1638275

മൂന്ന് വലിയ ഔഷധ പാര്‍ക്കുകള്‍ക്കും നാലു വൈദ്യോപകരണ പാര്‍ക്കുകള്‍ക്കും സ്ഥലം കണ്ടെത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് അന്തിമരൂപം നല്‍കുന്നു:  ശ്രീ ഡി.വി. സദാനന്ദ ഗൗഡ 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://www.pib.gov.in/PressReleseDetail.aspx?PRID=1638311

ധനകാര്യ കമ്മീഷന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://www.pib.gov.in/PressReleseDetail.aspx?PRID=1638331

ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയ സമ്മേളനത്തിൽ ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോർട്ട് നിതി ആയോഗ് അവതരിപ്പിച്ചു: സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയ സമ്മേളനത്തിൽ(HLPF) ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോർട്ട് (VNR) നിതി ആയോഗ് അവതരിപ്പിച്ചു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട (SDG) 17 ലക്ഷ്യങ്ങളിൽ ലോകരാജ്യങ്ങൾ കൈവരിക്കുന്ന നേട്ടവും അതുമായി ബന്ധപ്പെട്ട് അവർ നടത്തുന്ന പ്രവർത്തനങ്ങളും തുടർച്ചയായി നിരീക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര പരമോന്നത വേദിയാണ് HLPF.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://www.pib.gov.in/PressReleseDetail.aspx?PRID=1638261

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ബോംബെ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 184-ാം വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന  ചെയ്തു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://www.pib.gov.in/PressReleseDetail.aspx?PRID=1638272


2030 ഓടെ 'ഹരിത റെയില്‍'വേ ആകാനുള്ള പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ; എല്ലാ ബ്രോഡ്‌ഗേജ് പാതകളും 2023 ഡിസംബറോടെ വൈദ്യുതീകരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
 https://www.pib.gov.in/PressReleseDetail.aspx?PRID=1638269

കട്ട് ആന്‍ഡ് പോളീഷ്ഡ് ഡയമണ്ടുകളുടെ പുനര്‍ ഇറക്കുമതിക്ക് മൂന്നു മാസത്തെ കാലാവധി നീട്ടി നല്‍കി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleasePage.aspx?PRID=1638218

തെക്ക് കിഴക്കന്‍ റെയില്‍വേ ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭക്ഷണവും റേഷനും വിതരണം ചെയ്തു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleasePage.aspx?PRID=1638165

 

FACTCHECK

***

 



(Release ID: 1638361) Visitor Counter : 161