ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍: ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം 5.5 ലക്ഷം കവിഞ്ഞു; ചികിത്സയിലുള്ളതിനേക്കാള്‍ 2.5 ലക്ഷം കൂടുതല്‍

Posted On: 13 JUL 2020 5:35PM by PIB Thiruvananthpuram

 


19 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയായ 63.02 ശതമാനത്തേക്കാള്‍ കൂടുതല്‍

30 സംസ്ഥാനങ്ങളില്‍ മരണനിരക്ക് ദേശീയ ശരാശരിയായ 2.64 ശതമാനത്തേക്കാള്‍ കുറവ്

പരിശോധനാനിരക്ക് ദശലക്ഷത്തില്‍ 8555 ത്തിലധികം


കോവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് രോഗബാധിതരെ നേരത്തെ കണ്ടെത്തിയതും സമയബന്ധിതമായ പരിശോധനയും നിരീക്ഷണവും ഫലപ്രദമായ ചികിത്സയും സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തലും രോഗമുക്തിനിരക്കു വര്‍ധിപ്പിക്കാനും മരണനിരക്കു കുറയ്ക്കാനും സഹായിച്ചു. സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്രഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ രാജ്യത്തിന് തുണയായത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 18,850 പേരാണ് രോഗമുക്തരായത്. ഇന്നത്തെ കണക്കനുസരിച്ച് ആകെ രോഗമുക്തര്‍ 5,53,470 ആണ്.

കോവിഡ് മുക്തി നിരക്ക് വര്‍ധിച്ച് 63.02 ശതമാനമായി. 19 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. അവയുടെ വിവരങ്ങള്‍ ഇനി പറയുന്നു:

സംസ്ഥാനം, രോഗമുക്തി നിരക്ക് ക്രമത്തില്‍

ലഡാക് (UT) 85.45%
ഡല്‍ഹി 79.98%
ഉത്തരാഖണ്ഡ് 78.77%
ഛത്തീസ്ഗഢ് 77.68%
ഹിമാചല്‍ പ്രദേശ് 76.59%
ഹരിയാന 75.25%
ചണ്ഡീഗഢ് 74.60%
രാജസ്ഥാന്‍ 74.22%
മധ്യപ്രദേശ് 73.03%
ഗുജറാത്ത് 69.73%
ത്രിപുര 69.18%
ബിഹാര്‍ 69.09%
പഞ്ചാബ് 68.94%
ഒഡിഷ 66.69%
മിസോറം 64.94%
അസം 64.87%
തെലങ്കാന 64.84%
തമിഴ്നാട് 64.66%
ഉത്തര്‍പ്രദേശ് 63.97%

രാജ്യത്ത് നിലവില്‍ 3,01,609 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരേക്കാള്‍ രോഗമുക്തരുടെ എണ്ണം 2,51,861 എണ്ണം അധികമാണ്. രാജ്യത്തെ മരണനിരക്ക് 2.64 ശതമാനമാണ്. 30 സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയെക്കാള്‍ മരണനിരക്കു കുറഞ്ഞവയാണ്. അവ ഇനി പറയുന്നു:

സംസ്ഥാനം, മരണനിരക്ക് ക്രമത്തില്‍

മണിപ്പുര്‍ 0%
നാഗാലാന്‍ഡ് 0%
ദാദ്ര ആന്‍ഡ് നാഗര്‍ഹാവേലി, ദാമന്‍ ആന്‍ഡ് ദിയു 0%
മിസോറം 0%
ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍ 0%
സിക്കിം 0%
ലഡാക്ക് (UT) 0.09%
ത്രിപുര 0.1%
അസം 0.22%
കേരളം 0.39%
ഛത്തീസ്ഗഢ് 0.47%
ഒഡിഷ 0.49%
അരുണാചല്‍ പ്രദേശ് 0.56%
ഗോവ 0.57%
മേഘാലയ 0.65%
ഝാര്‍ഖണ്ഡ് 0.8%
ബിഹാര്‍ 0.86%
ഹിമാചല്‍ പ്രദേശ് 0.91%
തെലങ്കാന 1.03%
ആന്ധ്രാപ്രദേശ് 1.12%
പുതുച്ചേരി 1.27%
ഉത്തരാഖണ്ഡ് 1.33%
തമിഴ്നാട് 1.42%
ഹരിയാന 1.42%
ചണ്ഡീഗഢ് 1.43%
ജമ്മു കശ്മീര്‍ (UT) 1.7%
കര്‍ണാടകം 1.76%
രാജസ്ഥാന്‍ 2.09%
പഞ്ചാബ് 2.54%
ഉത്തര്‍പ്രദേശ് 2.56%

പരിശോധനകളുടെ വേഗത ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,103  സാമ്പിളാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ പരിശോധനകളുടെ എണ്ണം 1,18,06,256 ആയി. ദശലക്ഷത്തില്‍ പരിശോധനയുടെ നിരക്ക് 8555.25 എണ്ണമായി.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1200 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 852 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 348 ഉം ആണ്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 626 (ഗവണ്‍മെന്റ്: 389  + സ്വകാര്യമേഖല: 237)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 474 (ഗവണ്‍മെന്റ്: 428 + സ്വകാര്യമേഖല: 46)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 100 (ഗവണ്‍മെന്റ്: 35 + സ്വകാര്യം: 65)

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

 



(Release ID: 1638350) Visitor Counter : 198