ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികള്‍ക്ക് ഐടോലിസുമാബിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)യുടെ അനുമതി
Posted On:
11 JUL 2020 12:22PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2020 ജൂലൈ 11
ഗുരുതരമായ പ്ലേക്ക് സോറിയാസിനായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ മോണോ ക്ലോണല്‍ ആന്റിബോഡിയായ ഐടോലിസുമാബിന്റെ നിയന്ത്രിതമായ അടിയന്തിര ഉപയോഗത്തിനായി ക്ലിനിക്കല്‍ ട്രയല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രഗസ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ അനുമതി നല്‍കി.
ബയോകോൺ കമ്പനിയാണ് 2013 മുതല്‍ അല്‍സുമാബ് എന്ന ബ്രാന്‍ഡ് പേരില്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തികൊണ്ടിരിക്കുന്നത്. ഈ ആഭ്യന്തര മരുന്നാണ് ഇപ്പോള്‍ കോവിഡ്-19നും ഉപയോഗിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്.
ബയോകോണ്‍ കമ്പനി കോവിഡ്-19 രോഗികളില്‍ നടത്തിയ രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ ഡി.സി.ജി.ഐ.യ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡി.സി.ജി.ഐ.യുടെ ഓഫീസിലെ വിദഗ്ധ സമിതി ഈ പരിശോധനയുടെ ഫലങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു.
വിശദമായ ചര്‍ച്ചകളുടെയും കമ്മിറ്റിയുടെ ശിപാര്‍ശയുടെയും അടിസ്ഥാനത്തില്‍ കോവിഡ്-19 രോഗം മൂലം ഉണ്ടാകുന്ന സിവിയര്‍ അക്യൂട്ട് റെസ്പ്രിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (എ.ആര്‍.ഡി.എസ്) ഉള്ള രോഗികളില്‍ അതിന്റെ തീവ്രത കുറയ്ക്കുന്നതിനായി അടിയന്തിരമായി നിയന്ത്രിതമായി ഉപയോഗിക്കുന്നതിന് വേണ്ടി ഈ മരുന്ന് വിപണിയില്‍ എത്തിക്കാനായി ഡി.സി.ജി.ഐ അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രോഗികളുടെ അനുമതി, അപകട നിയന്ത്രണ പദ്ധതി, അതുപോലെ ആശുപത്രികളില്‍ മാത്രമുള്ള ഉപയോഗം തുടങ്ങിയ ചില ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിന്റെ കോവിഡ്-19'' പരിശോധന ചികിത്സകള്‍ (ഇന്‍വെസ്റ്റിഗേഷണല്‍ തെറാപ്പീസ്)''ക്കുള്ള മരുന്നുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐടോലിസുമാബ് എന്ന ഈ ആഭ്യന്തര മരുന്നിനുണ്ടാകുന്ന ശരാശരി ചെലവ് കുറവുമാണ് എന്നത് ശ്രദ്ധേയമാണ്
(Release ID: 1637941)
Visitor Counter : 297
Read this release in:
Punjabi
,
Odia
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Tamil
,
Telugu