മന്ത്രിസഭ

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ആനുകൂല്യം ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള സമയപരിധി നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 08 JUL 2020 4:27PM by PIB Thiruvananthpuram



ന്യൂഡൽഹിജൂലൈ 08, 2020

ഉജ്ജ്വല ഗുണഭോക്താക്കള്ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള സമയപരിധി 3 മാസം നീട്ടി നല്കാനുള്ള പെട്രോളിയംപ്രകൃതി വാതക മന്ത്രാലയത്തിന്റെ നിര്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. 2020 ജൂലൈ 1 മുതല്‍ മൂന്ന് മാസത്തേയ്ക്ക് കാലാവധി നീട്ടി നല്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്ന്ന കേന്ദ്രമന്ത്രി സഭായോഗം തീരുമാനിച്ചത്.


പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി പാചക വാതക കണക്ഷന്‍ നേടിയ പാവപ്പെട്ട കുടുംബങ്ങളെയും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയില്‍ ഉള്പ്പെടുത്തിയിരുന്നുപി.എം.ജി.കെ.വൈ - ഉജ്ജ്വല പദ്ധതി വഴിഉജ്ജ്വല യോജന ഗുണഭോക്താക്കള്ക്ക് 2020 ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേയ്ക്ക് സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ നിറച്ച് നല്കിയിരുന്നുഅതുപ്രകാരംഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 9,709.86 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുകയും ചെയ്തു. 11.97 കോടി സിലിണ്ടറുകളാണ് ഉജ്ജ്വല ഗുണഭക്താക്കള്ക്ക്  കാലയളവില്‍ നല്കിയത്.


പദ്ധതി അവലോകനം ചെയ്യവേപി.എം.യു.വൈഗുണഭോക്താക്കളില്‍ ചിലര്‍, പദ്ധതി കാലയളവില്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് നല്കിയ തുക വിനിയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിഅതിനാല്‍, സിലിണ്ടറിനായുള്ള അഡ്വാന്സ് തുക ഉപയോഗിക്കുന്നതിന് മൂന്ന് മാസം കൂടി നീട്ടി നല്കാന്‍ തീരുമാനിക്കുകയായിരുന്നുപാചക വാതക സിലിണ്ടര്‍ വാങ്ങുന്നതിനായി അക്കൗണ്ടില്‍ തുക ക്രെഡിറ്റ് ചെയ്യപ്പെട്ടവരും എന്നാല്‍ സിലിണ്ടര്‍ വാങ്ങാന്‍ ഇതുവരെ സാധിക്കാത്തതുമായ പി.എം.യു.വൈഗുണഭോക്താക്കള്ക്കാണ്  ആനുകൂല്യം ലഭിക്കുകഇതിനോടകം തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടവര്ക്ക്, 2020 സെപ്തംബര്‍ 30 വരെ സൗജന്യമായി സിലിണ്ടര്‍ റീഫില്‍ ചെയ്യാവുന്നതാണ്.



(Release ID: 1637325) Visitor Counter : 168