ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു; നിലവിൽ രോഗമുക്തി നിരക്ക് 61.53 ശതമാനം

Posted On: 08 JUL 2020 4:48PM by PIB Thiruvananthpuramന്യൂഡൽഹിജൂലൈ 08, 2020


രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നുനിലവിൽ രോഗമുക്തി നിരക്ക് 61.53 ശതമാനമാണ്കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 പേരാണ് രാജ്യത്ത് കോവിഡ്-19 ഇൽ നിന്ന് രോഗമുക്തി നേടിയത്ഇന്നത്തെ കണക്കനുസരിച്ച് ആകെ രോഗമുക്തര്‍ 4,56,830 ആണ്.


കൂടുതൽ പേർക്ക് രോഗം ഭേദമായതു മൂലം രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,91,886 അധികമായിനിലവില്‍ 2,64,944 പേരാണ് ചികിത്സയിലുള്ളത്.

 
'
ടെസ്റ്റ്ട്രെയ്സ്ട്രീറ്റ്നയത്തിന്റെ ഭാഗമായി പരിശോധനകളുടെ വേഗത ദിനംപ്രതി വര്ധിക്കുകയാണ്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,62,679 സാമ്പിളുകളാണ് പരിശോധിച്ചത്ഇതിൽ 53,000 സാമ്പിളുകൾ സ്വകാര്യ ലാബുകളിലാണ് പരിശോധിച്ചത്രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,04,73,771 ആയി.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ലാബുകളുടെ എണ്ണം 1119 ആയി വര്ധിപ്പിച്ചുഗവണ്മെന്റ് ലാബുകളുടെ എണ്ണം 795 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 324 ഉം ആണ്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ‍, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില് @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.

 

കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19@gov.in എന്ന -മെയിലില്‍ ബന്ധപ്പെടുകമറ്റ് അന്വേഷണങ്ങള്ക്ക് ncov2019@gov.in അല്ലെങ്കില്‍ @CovidIndiaSeva-യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്‍ നമ്പരിരായ +91 1123978046 ല്‍ വിളിക്കുകഅല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുകകോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്‍ നമ്പരുകള്‍  ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf(Release ID: 1637252) Visitor Counter : 14