ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് പരിശോധന ഒരു കോടി പിന്നിട്ടു
Posted On:
06 JUL 2020 6:01PM by PIB Thiruvananthpuram
രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഇന്ന് ഒരു കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,46,459സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ പരിശോധനകളുടെ എണ്ണം 1,01,35,525.
788 ഗവണ്‍മെന്റ് ലാബുകളും 317 സ്വകാര്യ ലാബുകളും അടക്കം 1105 ലാബുകളാണ് കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.
നാളിതു വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് രോഗമുക്തരുടെ എണ്ണം 4,24,432ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,350 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തരായത്.
രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാല്‍ 1,71,145 കൂടുതലാണ്. കോവിഡ് മുക്തി നിരക്ക് 60.86 ശതമാനമാണ്. നിലവില്‍ 2,53,287 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില് @MoHFW_INDIA
നിരന്തരം സന്ദര്‍ശിക്കുക. കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]inഅല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 1123978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
****
(Release ID: 1636842)
Visitor Counter : 275
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu