പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                
                    
                    
                        ലേയിലെ ആശുപത്രിയില്‍ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയ വിനിമയം
                    
                    
                        
                    
                
                
                    Posted On:
                03 JUL 2020 8:23PM by PIB Thiruvananthpuram
                
                
                
                
                
                
                സുഹൃത്തുക്കളേ,
ഇന്ന് നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യാനാണു ഞാന്‍ വന്നിരിക്കുന്നത്. നിങ്ങള്‍ ധീരമായി യുദ്ധം ചെയ്തു! നമ്മെ വിട്ടുപോയ ധീരഹൃദയങ്ങളുടെ വിയോഗം വ്യഥാവിലാകില്ല എന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ എല്ലാവരും ഉചിതമായ മറുപടി നല്‍കി. നിങ്ങള്‍ ഒരു ആശുപത്രിയിലായതുകൊണ്ട് 130 കോടി പൗരന്മാര്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നത് അറിയുന്നില്ല എന്നേയുള്ളു. നിങ്ങളുടെ ധൈര്യവും വീര്യവും പുതിയ തലമുറയെ മുഴുവന്‍ പ്രചോദിപ്പിക്കുന്നു; അതിനാല്‍ നിങ്ങളുടെ വീര്യവും ധൈര്യവും നിങ്ങള്‍ ചെയ്ത കാര്യങ്ങളും ദീര്‍ഘകാലത്തേക്ക് നമ്മുടെ യുവതലമുറയെയും നമ്മുടെ രാജ്യവാസികളെയും പ്രചോദിപ്പിക്കുന്നതു തുടരും. നിങ്ങള്‍ ധീരര്‍ പ്രകടിപ്പിച്ച വീര്യത്തെക്കുറിച്ച് ഒരു സന്ദേശം ലോകത്തിനു മുന്നിലെത്തി. നിങ്ങള്‍ പുലര്‍ത്തുന്ന ധീരമായ ഈ രീതി കാരണം ഈ കൂസലില്ലാത്തവര്‍ ആരാണെന്ന് അറിയാന്‍ ലോകം ആഗ്രഹിക്കുന്നു. അവരുടെ പരിശീലനം എന്താണ്? അവരുടെ ത്യാഗം എത്ര ഉന്നതമാണ്? അവരുടെ പ്രതിബദ്ധത എത്ര പ്രശംസനീയമാണ്! ലോകം നിങ്ങളുടെ ധൈര്യം വിശകലനം ചെയ്യുന്നു.
ഞാന്‍ നിങ്ങളെ വന്ദിക്കാന്‍ മാത്രമാണ് ഇന്നു വന്നിരിക്കുന്നത്. നിങ്ങളെ സ്പര്‍ശിച്ച് നിങ്ങളെ കാണുന്നതിലൂടെ, ഊര്‍ജ്ജവും പ്രചോദനവുമായി ഞാന്‍ മടങ്ങുകയാണ്. ഇന്ത്യ സ്വാശ്രയമായിരിക്കട്ടെ;  അത് ലോകത്തിന്റെ ഒരു ശക്തിയുടെ മുമ്പിലും കുമ്പിട്ടില്ല, ഭാവിയില്‍ വഴങ്ങുകയുമില്ല!
നിങ്ങളെപ്പോലുള്ള ധീരരായ സുഹൃത്തുക്കള്‍ കാരണം എനിക്ക് ഇതു പറയാന്‍ കഴിയും. ഞാന്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഒപ്പം, നിങ്ങളെപ്പോലെ ധീരരായ യോദ്ധാക്കള്‍ക്ക് ജന്മം നല്‍കിയ, നിങ്ങളെ വളര്‍ത്തി രാജ്യത്തിനായി പോരാടാന്‍ അയച്ച നിങ്ങളുടെ ധീരരായ അമ്മമാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു! വേണ്ടത്ര നന്ദി പറയാന്‍ ഞങ്ങള്‍ക്കു വാക്കുകളില്ല.
സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് വളരെ വേഗം സുഖം പ്രാപിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അച്ചടക്കവും സഹകരണവും എന്ന ഈ ആശയവുമായി നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.
നന്ദി!
                
                
                
                
                
                (Release ID: 1636598)
                Visitor Counter : 165
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada