ആഭ്യന്തരകാര്യ മന്ത്രാലയം

സ്വാമിവിവേകാനന്ദന്റെ പുണ്യതിഥി ദിനത്തിൽ അദ്ദേഹത്തിന്ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

Posted On: 04 JUL 2020 1:59PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 04, 2020

 ദേശസ്നേഹിയായ  സന്യാസിയും,വലിയ ചിന്തകനും ,പ്രഗല്ഭനായ  പ്രഭാഷകനുമായിരുന്നു സ്വാമി വിവേകാനന്ദൻ  എന്ന് ആഭ്യന്തരമന്ത്രി ശ്രീ അമിത്  ഷാ.ഭാരതമണ്ണിൽ ദേശീയബോധം ഊട്ടിയുറപ്പിക്കുക മാത്രമല്ല,ഭാരതസംസ്കാരത്തിന്റെ  മൂല്യങ്ങളും ദർശനങ്ങളും കൊണ്ട് ലോകത്തെ മുഴുവൻ സമ്പന്നമാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നതായും ശ്രീ.ഷാ അഭിപ്രായപ്പെട്ടു.സ്വാമിവിവേകാനന്ദന്റെ പുണ്യതിഥി (ചരമവാർഷികം) ദിനമായ ഇന്ന്, അദ്ദേഹത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് കുറിച്ച ട്വീറ്റിൽ ആഭ്യന്തരമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടു."വിദ്യാഭ്യാസം,ആഗോളസഹോദര്യം,ആത്മഉണർവ്വ്എന്നിവയെ സംബന്ധിച്ചുള്ള സ്വാമി വിവേകാനന്ദന്റെ ചിന്തകൾക്കുള്ള  പ്രാധാന്യം ഇന്നും  തുടരുന്നു ".

"ഇന്ത്യൻ യുവതയുടെ കഴിവുകളിൽ സ്വാമിവിവേകാനന്ദന് വലിയ വിശ്വാസം ഉണ്ടായിരുന്നതായി" ആഭ്യന്തര മന്ത്രി  അനുസ്മരിച്ചു.വരും കാലത്ത്,രാജ്യത്തെ ശാക്തീകരിക്കാനും,ശരിയായ ദിശ നൽകാനും യുവാക്കൾക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു."സ്വാമി വിവേകാനന്ദന്റെ ആശയങ്ങളും ആദർശങ്ങളും, രാജ്യസേവനത്തിനായി ഇന്നും യുവാക്കൾക്ക് പ്രചോദനം പകരുന്നവയാണ്.സ്വാമിവിവേകാന്ദനറെ ചരമവാര്ഷികദിനത്തിൽ അദ്ദേഹത്തിന് മുൻപിൽ ശിരസ്സ് നമിക്കുന്നതായും  ആഭ്യന്തര മന്ത്രി പറഞ്ഞു 



(Release ID: 1636408) Visitor Counter : 149