രാസവസ്തു, രാസവളം മന്ത്രാലയം

രാജ്യത്ത് വളത്തിന്റെ ചരക്കു നീക്കത്തിൽ റെക്കോർഡ് നേട്ടം; ജൂൺ 30, 2020 ന് നീക്കിയത് 73 റേയ്ക് വളം

Posted On: 02 JUL 2020 4:12PM by PIB Thiruvananthpuram



ന്യൂഡൽഹിജൂലൈ 02, 2020

രാജ്യത്ത് വളത്തിന്റെ ചരക്കു നീക്കത്തിൽ റെക്കോർഡ് നേട്ടംജൂൺ 30, 2020 എന്ന ഒറ്റ ദിവസം കൊണ്ട് നീക്കിയത് 73 റേയ്ക് വളം (ഒരു റേയ്ക് -3000 മെട്രിക് ടൺ ലോഡ്). ഇതിനു പിന്നിൽ പ്രവർത്തിച്ച രാസവള വകുപ്പിലെ ഉദ്യോഗസ്ഥരെ കേന്ദ്ര രാസവസ്തുവളം വകുപ്പ് മന്ത്രി ശ്രീ ഡിവിസദാനന്ദ ഗൗഡ അനുമോദിച്ചുഒരു ദിവസം കൊണ്ട് റെക്കോർഡ് ചരക്ക് നീക്കം സാധ്യമാക്കിയ റെയിൽവേ അധികാരികൾക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചുഇത് സർവകാല റെക്കോർഡ് ആണെന്ന് ശ്രീ ഗൗഡ പറഞ്ഞു.

 

ജൂൺ മാസത്തിൽ ശരാശരി 56.5 റേയ്ക് രാസവളമാണ് പ്രതിദിനം നീക്കിയത്ചരിത്രപരമായി ഇത് ജൂൺ മാസത്തിലെ റെക്കോർഡ് ആണ്.

 

നടപ്പു ഖാരിഫ് സീസണിൽ കേന്ദ്രം സംസ്ഥാനങ്ങളുമായി ചേർന്ന് കർഷകർക്ക് ആവശ്യമായ അളവിൽ വള ലബ്ദി ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.


(Release ID: 1635925) Visitor Counter : 167