ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് -19: പുതിയ വിവരങ്ങള്‍
Posted On:
30 JUN 2020 2:37PM by PIB Thiruvananthpuram
കോവിഡ്-19 പ്രതിരോധിക്കുന്നതിനും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളോടൊപ്പം ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച നിരവധി നടപടികൾ മൂലം രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 60 ശതമാനത്തോട് വേഗത്തിൽ അടുക്കുന്നു.
രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയവരും ചികില്‍സയിലുള്ളവരും തമ്മിലുള്ള അന്തരം ഇന്നത്തെ കണക്കനുസരിച്ച് 1,19,696 ആണ്. നിലവില് 2,15,125 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികില്‍സയിലുള്ളത്. ഇതുവരെ 3,34,821 പേര്‍ക്ക് കോവിഡ് -19 ഭേദമായി. രോഗമുക്തി നിരക്ക് 59.07 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് മൊത്തം 13,099 കോവിഡ് -19 രോഗികള്‍ സുഖം പ്രാപിച്ചു.
COVID-19 പരിശോധനാ സൗകര്യമുള്ള 1049 ലാബുകള്‍ ഇന്ത്യയിലുണ്ട്. ഗവണ്‍മെന്റ് മേഖലയില്‍ 761 ഉം സ്വകാര്യ മേഖലയില്‍ 288 ലാബുകളും ഇതില്‍ ഉള്‍പ്പെടുന്നു.
സാമ്പിൾ പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,10,292 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ പരിശോധിച്ച മൊത്തം സാമ്പിളുകളുടെ എണ്ണം 86,08,654 ആണ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൌൺസിൽ കോവിഡ് 19 കാലത്ത് സുരക്ഷിതമായി ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തുന്നതിനുള്ള രണ്ടാമത്തെ ഇടക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
വിശദാംശങ്ങള്ക്കായി ലിങ്ക് സന്ദർശിക്കുക:
https://www.mohfw.gov.in/pdf/2ndNBTCGuidanceinLightofCOVID19Pandemic.pdf
COVID-19 അനുബന്ധ സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആധികാരികവും പുതുക്കിയതുമായി എല്ലാ വിവരങ്ങള്‍ക്കും പതിവായി സന്ദര്‍ശിക്കുക: https://www.mohfw.gov.in/ അല്ലെങ്കിൽ @MoHFW_INDIA
COVID-19 മായി ബന്ധപ്പെട്ട സാങ്കേതിക ചോദ്യങ്ങള്‍ technquery.covid19[at]gov[dot]in ലും, മറ്റ് ചോദ്യങ്ങൾ ncov2019[at]gov[dot]in അല്ലെങ്കിൽ @CovidIndiaSeva അയക്കാം.
COVID-19മായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍, ദയവായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ ഹെല്‍പ്പ്‌ലൈന്‍ നമ്പർ: +91-11-23978046 അല്ലെങ്കില്‍ 1075 യിൽ (ടോള്‍ ഫ്രീ) വിളിക്കുക. സംസ്ഥാനങ്ങളുടെ/ കേന്ദ്രഭരണപ്രദേശങ്ങളുടെ COVID-19 ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളുടെ പട്ടിക https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ല്‍ ലഭ്യമാണ്.
***
(Release ID: 1635362)
Visitor Counter : 182
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu