PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
Posted On:
29 JUN 2020 6:53PM by PIB Thiruvananthpuram
തീയതി: 29.06.2020
• രാജ്യത്ത് രോഗമുക്തി നേടിയവരും ചികില്സയില് തുടരുന്നവരും തമ്മിലുള്ള വ്യത്യാസം 1,11,602 ആയി വര്ദ്ധിച്ചു
• ഇതുവരെ 3,21,722 പേര്ക്ക് കോവിഡ് -19 ഭേദമായി. രോഗമുക്തി നിരക്ക് 58.67 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് മൊത്തം 12,010 കോവിഡ് -19 രോഗികള് സുഖം പ്രാപിച്ചു.
• രാജ്യത്ത് ഇതുവരെ പരിശോധിച്ച മൊത്തം സാമ്പിളുകളുടെ എണ്ണം 83,98,362 എണ്ണമാണ്. ഇന്നലെ 1,70,560 സാമ്പിളുകള് പരിശോധിച്ചു
• COVID-19 പരിശോധനാ സൗകര്യമുള്ള 1047 ലാബുകള് ഇന്ത്യയിലുണ്ട്.
• ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ കീഴിൽ ആവശ്യത്തിന് ഭക്ഷ്യ ധാന്യങ്ങളുടെ സ്റ്റോക്ക് ലഭ്യം
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ
കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.
രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയവരും ചികില്‍സയിലുള്ളവരും തമ്മിലുള്ള അന്തരം ഇന്നത്തെ കണക്കനുസരിച്ച് 1,11,602 ആണ്. ഇതുവരെ 3,21,722 പേര്ക്ക് കോവിഡ് -19 ഭേദമായി. രോഗമുക്തി നിരക്ക് 58.67 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് മൊത്തം 12,010 കോവിഡ് -19 രോഗികള് സുഖം പ്രാപിച്ചു. നിലവില്‍ 2,10,120 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികില്‍സയിലുള്ളത്. COVID-19 പരിശോധനാ സൗകര്യമുള്ള 1047 ലാബുകള് ഇന്ത്യയിലുണ്ട്. ഗവണ്‍മെന്റ് മേഖലയില്‍ 760 ഉം സ്വകാര്യ മേഖലയില്‍ 287 ലാബുകളും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് ഇതുവരെ പരിശോധിച്ച മൊത്തം സാമ്പിളുകളുടെ എണ്ണം 83,98,362 എണ്ണമാണ്. ഇന്നലെ 1,70,560 സാമ്പിളുകള് പരിശോധിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1635119
കോറോണക്കെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രിക്കു പിന്നിൽ മുഴുവൻ രാജ്യവാസികളും അണിനിരക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635061
ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ കീഴിൽ ആവശ്യത്തിന് ഭക്ഷ്യ ധാന്യങ്ങളുടെ സ്റ്റോക്ക് ലഭ്യം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635131
പിഎംഎഫ്എംഇ പദ്ധതി 35,000 കോടി രൂപയുടെ മൊത്തം നിക്ഷേപവും ഒൻപത് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീമതി ഹർസിമ്രത് കൗർ ബാദൽ
ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായുള്ള പിഎം എഫ്എംഇ (PM Formalization of Micro Food Processing Enterprises) പദ്ധതി, കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി ശ്രീമതി ഹർസിമ്രത് കൗർ ബാദൽ രാജ്യത്തിന് സമർപ്പിച്ചു. പദ്ധതി 35,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെ, വൈദഗ്ദ്യം ആവശ്യമുള്ളതും അല്ലാത്തതുമായ ഒൻപത് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കൂടാതെ മേഖലയിൽ പ്രവർത്തിക്കുന്ന എട്ടു ലക്ഷത്തോളം സംരഭങ്ങൾക്ക് വിവരലഭ്യത, പരിശീലനം, കൂടുതൽ പ്രവർത്തനപരിചയം എന്നിവ ലഭിക്കുന്നതിനൊപ്പം അവയുടെ ഔദ്യോഗികവത്കരണത്തിനും പദ്ധതി വഴി തുറക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ മാർഗനിർദേശങ്ങളും ചടങ്ങിൽ പുറത്തിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1635132
മനുഷ്യനെ ബഹിരാകാശത്തു എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി കോവിഡ് മൂലം തടസപ്പെടില്ലെന്ന് ഡോ ജിതേന്ദ്ര സിംഗ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635154
മിഷൻ സാഗർ : ഐ എൻ എസ് കേസരി കൊച്ചിയിൽ എത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1635090
ദേഖോ അപ്ന ദേശ് സീരീസിന്റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയം " കോവിഡ് കാലത്ത് സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും യാത്രകളും ടൂറിസ്വും -ഒരു ആരോഗ്യസംരക്ഷണ കാഴ്ചപ്പാട് ' എന്ന വിഷയത്തിൽ 39 ആമത്തെ വെബ്ബിനാർ സംഘടിപ്പിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1635108
(Release ID: 1635175)
Visitor Counter : 219
Read this release in:
English
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada