തൊഴില്‍, ഉദ്യോഗ മന്ത്രാലയം

  കെട്ടിട നിർമാണ തൊഴിലാളികൾ ഉൾപ്പടെ 2 കോടി നിർമാണ തൊഴിലാളികൾക്ക്‌ ലോക്ക്ഡൌൺ കാലയളവിൽ 4957 കോടി രൂപ ധനസഹായമായി നൽകി   

प्रविष्टि तिथि: 23 JUN 2020 12:26PM by PIB Thiruvananthpuram
 

ന്യൂഡൽഹിജൂൺ 23, 2020

 

കേന്ദ്ര തൊഴിൽ മന്ത്രാലയം 2020 മാർച്ച്‌ 24 നു പുറത്തിറക്കിയ നിർദേശത്തിനു അനുസൃതമായി സംസ്ഥാന ഗവർമെന്റുകൾ രാജ്യത്തുടനീളമുള്ള രജിസ്റ്റർ ചെയ്ത ഏകദേശം 2 കോടി നിർമാണ തൊഴിലാളികൾക്കായി ലോക്ക്ഡൌൺ കാലയളവിൽ ഇതുവരെ 4957 കോടി രൂപ ധനസഹായമായി വിതരണം ചെയ്തു. 

 

ഏകദേശം 1.75 കോടി രൂപ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ധന സഹായമായി നൽകിയത്ഓരോ തൊഴിലാളിക്കും 1000 രൂപ മുതൽ 6000 രൂപ വരെയുള്ള ധനസഹായത്തിന് പുറമെ ചില സംസ്ഥാനങ്ങൾ ഭക്ഷണവും റേഷനും നൽകി

 

ഇന്ത്യയിലെ അസംഘടിത മേഖലയിലെ ഏറ്റവും ദുർബലമായ വിഭാഗമാണ് കെട്ടിടമറ്റ് നിർമാണ മേഖല തൊഴിലാളികൾ (BOCW).

ഇതിൽ ഭൂരിഭാഗം പേരും വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ ആണ്. 

 


(रिलीज़ आईडी: 1633570) आगंतुक पटल : 327
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Tamil , Telugu