രാസവസ്തു, രാസവളം മന്ത്രാലയം

ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹൈജീന്‍ എക്സ്പോ കേന്ദ്രസഹമന്ത്രി മന്‍സുഖ് മണ്ഡാവിയ ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 22 JUN 2020 4:05PM by PIB Thiruvananthpuram

 

ഇന്ത്യയിലെ ആദ്യ 'വെര്‍ച്വല്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹൈജീന്‍ എക്സ്പോ 2020' കേന്ദ്ര രാസവസ്തു, രാസവളം സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. മന്‍സുഖ് മണ്ഡാവിയ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച അഞ്ചുദിന എക്സ്പോയില്‍ ആയുഷ് ആന്‍ഡ് വെല്‍നെസ്,  മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ടെക്സ്‌റ്റൈയില്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹൈജീന്‍, സാനിറ്റേഷന്‍  ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയുമാണുണ്ടാകുക.

ജൂണ്‍ 26 വരെ നീണ്ടുനില്‍ക്കുന്ന എക്സ്പോ രാജ്യത്തെ ഏറ്റവും വലിയ എക്സ്പോകളില്‍ ഒന്നാണ്. വെര്‍ച്വല്‍ ബിസിനസിന്റെ സാധ്യതകള്‍ ഡിജിറ്റല്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന എക്സ്പോയില്‍ സ്വയം പര്യാപ്തമായ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ശ്രേണി തന്നെ ഉണ്ടാകുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി പറഞ്ഞു. ഫിക്കി ചെയര്‍മാന്‍ അനുരാഗ് ശര്‍മ്മ എം.പി, പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി, കായികതാരം പി. വി. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.


****

 


(रिलीज़ आईडी: 1633360) आगंतुक पटल : 254
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Telugu