ആയുഷ്‌

ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ആഘോഷിച്ചു

Posted On: 21 JUN 2020 11:31AM by PIB Thiruvananthpuram



ന്യൂഡൽഹിജൂൺ 21, 2020

ആറാമത് അന്താരാഷ്ട്ര യോഗാ ദിനംഇലക്ട്രോണിക് , ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ഉത്സാഹപൂർവ്വം ആഘോഷിച്ചുരാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ കുടുംബ ബന്ധം ശക്തിപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെപ്പറ്റി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞുയോഗകുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ കുടുംബാംഗങ്ങളെയും പരസ്പരം ചേർത്തു നിർത്തുന്നതായി അദ്ദേഹം പറഞ്ഞുഅതു കൊണ്ട് തന്നെയാണ്  വർഷത്തെ ദിനാചരണ സന്ദേശമായി 'കുടുംബത്തോടൊപ്പം യോഗഎന്ന ആശയം സ്വീകരിച്ചതെന്നും ശ്രീ മോദി പറഞ്ഞു.

അന്താരാഷ്ട്ര യോഗാ ദിനാചരണംഏറ്റവും വലിയ പൊതുജനാരോഗ്യ മുന്നേറ്റമായി മാറിയെന്ന്ആയുഷ് സഹ മന്ത്രി ശ്രീ ശ്രീപദ് യശോനായിക് അഭിപ്രായപ്പെട്ടുഎല്ലാ രാജ്യങ്ങളും യോഗാ ദിനം ആഘോഷിക്കുന്നുണ്ടെന്നുംഇന്ത്യയുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും ആഘോഷമായി ലോകത്തെമ്പാടുമുള്ള ജനത ദിവസത്തെ ഉൾക്കൊണ്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനംആഗോള ആരോഗ്യ അടിയന്തരാവസ്ഥ കാലത്താണ് എന്നതിനാൽയോഗാ ദിനാഘോഷ പരിപാടികൾവിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടത്താനുള്ള ശ്രമങ്ങൾ കഴിഞ്ഞ മൂന്ന് മാസങ്ങളായി ആയുഷ് മന്ത്രാലയം നടത്തി വന്നതായും ശ്രീ  ശ്രീപദ് യശോനായിക് പറഞ്ഞു.


പരിപാടിയുടെ ഒടുവിൽസാധാരണ യോഗാസന രീതികളെപ്പറ്റിമൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ വിദഗ്ധർവിശദീകരിക്കുകയുണ്ടായി.


(Release ID: 1633131) Visitor Counter : 258