പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
'കോവിഡ് 19 പൊതു പരാതി ഫീഡ്ബാക്ക് കോൾ സെന്ററുകൾ ' കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു
രാജ്യത്തെ പൗരന്മാരുമായി മന്ത്രി തത്സമയ ആശയവിനിമയവും നടത്തി
Posted On:
15 JUN 2020 4:22PM by PIB Thiruvananthpuram
'കോവിഡ് 19 പൊതു പരാതി ഫീഡ്ബാക്ക് കോൾ സെന്ററുകൾ ' പേഴ്‌സണല്‍, പൊതുപരാതി, പെൻഷൻ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ .ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു.പൊതുപരാതികൾക്കായുള്ള കോവിഡ് 19 ദേശീയ മോണിറ്റർ സംവിധാനത്തിലൂടെ,പ്രശ്നപരിഹാരം നേടിയ പൗരന്മാരുമായി മന്ത്രി തത്സമയ ആശയവിനിമയവും നടത്തി.
കോവിഡുമായി ബന്ധപ്പെട്ട ഒരുലക്ഷം പരാതികൾക്ക് പരിഹാരമെന്ന നാഴികക്കല്ല് പിന്നിട്ട കേന്ദ്ര ഭരണ പരിഷ്‌ക്കാര, പൊതു പരാതി വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. സാധാരണക്കാരന്റെ പ്രശ്‍നങ്ങൾ പരിഹരിക്കുന്നതിനായി കഴിവിന്റെ പരമാവധി പരിശ്രമിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃഗുണം ഭരണകൂടത്തെ പ്രചോദിപ്പിച്ചതായി അദ്ദേഹം വിലയിരുത്തി.
കോവിഡ് 19 മായി ബന്ധപ്പെട്ട പരാതികൾ സമർപ്പിച്ച പൗരന്മാരുമായി ഇതാദ്യമാണ് മുതിർന്ന ഒരു കേന്ദ്രമന്ത്രി ആശയവിനിമയം നടത്തുന്നത്.ഫീഡ് ബാക്ക് സംവിധാനത്തിനൊപ്പം,പൊതുപ്രശ്നപരിഹാരവും ഫലപ്രദമായി ഒരുമിച്ചു കൊണ്ടുപോകാൻ മറ്റു മന്ത്രാലയങ്ങൾക്ക് ഈ നടപടി വഴി തുറക്കും.
ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെയാണ് കേന്ദ്ര ഭരണ പരിഷ്‌ക്കാര, പൊതു പരാതി വകുപ്പ് , രാജ്യത്തെ പത്തു നഗരങ്ങളിൽ, 1406 ജീവനക്കാരുമായി ഫീഡ്ബാക്ക് കോൾ സെന്ററുകൾ സജ്ജമാക്കിയത്.
ഈ വര്ഷം മാർച്ച് 30 മുതൽ മെയ് 30 വരെ സമർപ്പിക്കപ്പെട്ട 1.28 ലക്ഷം കോവിഡ് പൊതുപരാതികളിൽ, രാജ്യത്തെ ജനങ്ങൾക്കുള്ള സംതൃപ്തിയാണ് ഫീഡ്ബാക്ക് കോൾ സെന്ററുകൾ പരിശോധിക്കുക. ഹിന്ദി,ഇംഗ്ലീഷ് ഭാഷകൾക്ക് പുറമേ മലയാളം,തമിഴ്,തെലുങ്ക് തുടങ്ങിയ പ്രാദേശികഭാഷകളിലും കോൾ സെന്ററുകളുടെ സേവനം ലഭ്യമാണ്.
***
(Release ID: 1631705)
Visitor Counter : 268
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada