ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 :ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 06 JUN 2020 1:30PM by PIB Thiruvananthpuram

 

ന്യൂഡൽഹി, ജൂൺ, 06, 2020

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ , 4,611  പേർ കോവിഡിൽ നിന്നും മുക്തി നേടി.
ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,14,073  ആയി. രോഗമുക്തിനിരക്ക് 48.20 ശതമാനം ആണ്.രാജ്യത്ത് 1,15,942  കോവിഡ് ബാധിതരാണ് ഉള്ളത് .ഇവരെല്ലാം തന്നെ വൈദ്യനിരീക്ഷണത്തിലുമാണ്.

നൊവൽ കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള പരിശോധന സൗകര്യങ്ങൾ ICMR വർധിപ്പിച്ചിട്ടുണ്ട്..രാജ്യത്ത് പൊതുമേഖലയിലെ ലാബുകളുടെ എണ്ണം  520  ആയും , സ്വകാര്യ മേഖലയിൽ 222 ആയും വർധിപ്പിച്ചിട്ടുണ്ട്.  ഇതോടെ ഈ സൗകര്യമുള്ള മൊത്തം ലാബുകളുടെ എണ്ണം 742 ആയി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1,37,938 സാമ്പിളുകളാണ് പരിശോധിച്ചത്.ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയ  സാമ്പിളുകളുടെ എണ്ണം 45,24,317 ആയി

കോവിഡ് 19 മായി ബന്ധപ്പെട്ട ഔദ്യോഗികവും,പുതിയതുമായ വിവരങ്ങൾ,മാർഗനിർദേശങ്ങൾ,എന്നിവയ്ക്കായി പതിവായി സന്ദർശിക്കൂ ,

https://www.mohfw.gov.in/.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങൾ, technicalquery.covid19[at]gov[dot]in എന്ന ഐഡിയിലും ,മറ്റു സംശയങ്ങൾ  ncov2019[at]gov[dot]in .എന്ന ഐഡിയിലും ഉന്നയിക്കാവുന്നതാണ്‌.

കോവിഡ് -19 മായി ബന്ധപ്പെട്ട ഏത് സംശയത്തിനും,ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പറായ : +91-11-23978046 ലോ , ടോൾ ഫ്രീ നമ്പറായ  1075 ലോ വിളിക്കൂ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണപ്രദേശങ്ങളിലെയും, കോവിഡ് 19 ഹെൽപ് ലൈൻ നമ്പറുകൾ താഴെ പറയുന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

 


(Release ID: 1629896) Visitor Counter : 292