ഊര്‍ജ്ജ മന്ത്രാലയം

ലോകപരിസ്ഥിതി ദിനത്തിൽ "#ഐ-കമ്മിറ്റ്” മുന്നേറ്റത്തിന്, കേന്ദ്ര ഊർജ മന്ത്രി തുടക്കം കുറിച്ചു

Posted On: 05 JUN 2020 5:07PM by PIB Thiruvananthpuram


ന്യൂഡൽഹി, ജൂൺ 05, 2020

രാജ്യത്ത് "ഐ-കമ്മിറ്റ്” (#iCommit) മുന്നേറ്റത്തിന്, കേന്ദ്ര വൈദ്യുതി-പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ആർ. കെ. സിംഗ്, ലോകപരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. ഊർജ ക്ഷമത, പുനരുപയോഗ ഊർജ്ജം, സ്ഥിരത എന്നിവയിലൂടെയുള്ള യാത്ര തുടർന്നുകൊണ്ട്, സുശക്തവും, മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയുന്നതുമായ ഒരു ഊർജസംവിധാനത്തിനു ഭാവിയിൽ രൂപം നൽകാൻ മുന്നേറ്റം ആഹ്വാനം ചെയ്യുന്നു.

കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള 'ഊർജ ക്ഷമത സേവന ലിമിറ്റഡ് (EESL) ന്റെ നേതൃത്വത്തിലാണ് "#ഐ-കമ്മിറ്റ്” മുന്നേറ്റം രാജ്യത്ത് നടപ്പാക്കുക. ഗവൺമെന്റുകൾ, വൻകിട സംരഭങ്ങൾ, ബഹുരാഷ്ട്ര-ഉഭയകക്ഷി തല സംഘടനകൾ, തിങ്ക്-ടാങ്കുകൾ, വ്യക്തികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഭാരത സർക്കാർ ഈ മുന്നേറ്റത്തിന് കീഴിൽ അണിനിരത്തും.

 പൊതു-സ്വകാര്യ മേഖലകളിലെ വൈവിധ്യമാർന്ന തലങ്ങളിലുള്ളവരെ ഒരുമിപ്പിക്കാനും, നമ്മുടെ രാജ്യത്തിന് ഒരു പുതിയ ഊർജ ഭാവി നിർമ്മിച്ച് നൽകാനും, ലോകപരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച “#ഐ-കമ്മിറ്റ്” മുന്നേറ്റത്തിനു സാധിക്കുമെന്ന് ശ്രീ സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.



(Release ID: 1629680) Visitor Counter : 178