യു.പി.എസ്.സി
സിവില്‍ സര്‍വീസ് പരീക്ഷ: ശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ 2020 ജൂലൈ 20 മുതല്‍
Posted On:
05 JUN 2020 4:23PM by PIB Thiruvananthpuram
2019ലെ സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ 2020 ജൂലൈ 20 മുതല്‍ പുനരാരംഭിക്കാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ഉദ്യോഗാര്‍ത്ഥികളെ വ്യക്തിപരമായി ഈ വിവരം അറിയിക്കും.
കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. പരീക്ഷകളുടെയും റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളുടെയും പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. പുതുക്കിയ കലണ്ടര്‍ യുപിഎസ് സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ EO/AO പോസ്റ്റുകളിലേക്ക് 2020 ഒക്ടോബര്‍ 04ന് നടത്താനിരുന്ന റിക്രൂട്ട്‌മെന്റ് ടെസ്റ്റും മാറ്റിവച്ചിരുന്നു. 2021ലെ പരീക്ഷകളുടെയും റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളുടെയും കലണ്ടര്‍ പ്രസിദ്ധീകരിക്കുന്ന വേളയില്‍ ഈ റിക്രൂട്ട്‌മെന്റ് ടെസ്റ്റിനുള്ള പുതുക്കിയ തീയതിയും അറിയിക്കും.
**
(Release ID: 1629638)
Visitor Counter : 288