ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ഫലപ്രദമായ മാലിന്യ സംസ്‌കരണത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണം

Posted On: 05 JUN 2020 12:49PM by PIB Thiruvananthpuram



ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്  കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം

2020 ലെ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഡല്‍ഹി നിര്‍മാണ്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി വിവിധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 'ഫലപ്രദമായ മാലിന്യ സംസ്‌കരണത്തിലൂടെ ജൈവ വൈവിധ്യം സംരക്ഷിക്കല്‍' എന്ന്  പേരിട്ടു  വെബ് കാസ്റ്റ് ലൈവ്  ചെയ്ത പരിപാടിയിൽ   മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര, സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ ദേശീയ ഡയറക്ടറും ജോയിന്റ് സെക്രട്ടറിയും 

മായ വി കെ ജിന്‍ഡല്‍ എന്നിവര്‍ പങ്കെടുത്തു.

മുനിസിപ്പല്‍ ഖരമാലിന്യത്തിനായുള്ള 'അഡൈ്വസറി ഓണ്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റീസ്', അഡൈ്വസറി ഓണ്‍ ലാന്‍ഡ് ഫില്‍ റിക്ലമേഷന്‍', കണ്‍സള്‍ട്ടേറ്റിവ് ഡോക്യുമെന്റ് (ഡ്രാഫ്റ്റ്) ഓണ്‍ ഓണ്‍സൈറ്റ് / ഓഫ്‌സൈറ്റ് സ്വീവേജ് മാനേജ്‌മെന്റ് പ്രാക്ടീസസ്' എന്നീ മൂന്നു വിഷയങ്ങളിലാണ് മുഖ്യമായും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കേന്ദ്ര പൊതുജനാരോഗ്യ, പരിസ്ഥിതി എന്‍ജിനിയറിങ് ഓര്‍ഗനൈസേഷനാണ് (സിപിഎച്ച്ഇഇഒ) ഇതു തയ്യാറാക്കിയത്. 

ജൈവവൈവിധ്യ സംരക്ഷണവും ഫലപ്രദമായ മാലിന്യ സംസ്‌കരണവും തമ്മിലുള്ള ബന്ധം ദൃഢമാക്കാനുള്ള അവസരമാണ് ഈ ദിവസത്തില്‍ നമുക്കു ലഭിച്ചത്. സ്വച്ഛതയും ജൈവവൈവിധ്യ സംരക്ഷണവും കൈകോര്‍ത്തു മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

സമ്പൂര്‍ണ ശുചിത്വത്തിനും ഖരമാലിന്യ സംസ്‌കരണത്തിനും തടസ്സമാകുന്ന ചില പ്രധാന പ്രശ്നങ്ങള്‍ക്ക് സുസ്ഥിര പരിഹാരങ്ങള്‍ കണ്ടെത്താനും നടപ്പാക്കാനുമുള്ള ശ്രമമാണ് മന്ത്രാലയം ഇന്ന് പുറത്തിറക്കിയ രേഖകളെന്നും അദ്ദേഹം വ്യക്തമാക്കി.



(Release ID: 1629612) Visitor Counter : 154