ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
04 JUN 2020 4:45PM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ്-19 രോഗം ഭേദമായത് 3804 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെ ആകെ 1,04,107പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 47.99 ശതമാനം. നിലവില്‍ ചികിത്സയിലുള്ളത് 1,06,737പേരാണ്.
കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള രാജ്യത്തെ പരിശോധന ശേഷി ഐസിഎംആര്‍ വര്‍ദ്ധിപ്പിച്ചു. 498 സര്‍ക്കാര്‍ ലാബുകളിലും, 212 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ കോവിഡ് 19 പരിശോധന സൗകര്യമുള്ളത്.
ഇതുവരെ 42,42,718 സാമ്പിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,485 സാമ്പിളുകള്‍ പരിശോധിച്ചു.
കോവിഡ് 19 മഹാമാരിക്കാലത്ത് പിന്തുടരേണ്ട സുരക്ഷിതമായ ഇഎന്‍ടി നടപടിക്രമങ്ങളെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി. https://www.mohfw.gov.in/pdf/ENTCOVID0306.pdf എന്ന ലിങ്കില്‍ ഇത് ലഭ്യമാണ്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില് @MoHFW_INDIA സന്ദര്‍ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]inഎന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
***
(Release ID: 1629374)
Visitor Counter : 293
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada