മന്ത്രിസഭ

ഇന്ത്യയിലേക്കു നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതിയും (ഇ.ജി.ഒ.എസ്) പദ്ധതി വികസന സെല്ലു(പി.ഡി.സി.)കളും രൂപീകരിക്കുന്നതിന് ഗവണ്‍മെന്റ് അംഗീകാരം

Posted On: 03 JUN 2020 5:08PM by PIB Thiruvananthpuram

 

ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

ഇത് ഇന്ത്യയെ കൂടുതല്‍ നിക്ഷേപസൗഹൃദ ലക്ഷ്യസ്ഥാനവും രാജ്യത്തെ നിക്ഷേപ ഒഴുക്ക് ലളിതമാക്കുന്നതുമാക്കും. ഇത് നമ്മുടെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.

അഞ്ചു ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ സമ്പദ്ഘടന എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ വീക്ഷണം സാക്ഷാത്കരിക്കുന്നതില്‍ ഇ.ജി.ഒ.എസും പി.ഡി.സികളും സുപ്രധാന പടവുകളാകും

സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരുന്നതിനും വിവിധ മേഖലകളില്‍ വലിയതോതില്‍ പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ശേഷിയുണ്ടാക്കുന്നതിനും സഹായകമാകും


ഇന്ത്യയിലേക്കു നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതി(ഇ.ജി.ഒ.എസ്)യും പദ്ധതിവികസന സെല്ലും (പി.ഡി.എസ്) രൂപീകരിക്കുന്നതിന് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ പുതിയ സംവിധാനം 2024-25 ഓടെ ഇന്ത്യയെ 5 ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ സമ്പദ്ഘടനയാക്കുന്നതിനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ ദൃഢീകരിക്കും.
മുഖ്യമായും സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരുന്നതിനായി ആഭ്യന്തര നിക്ഷേപകരെയും ഒപ്പം നേരിട്ടുള്ള വിദേശ നിക്ഷേപത്തേയൂം ശക്തമായി പിന്തുണയ്ക്കുന്നതിനുള്ള നിക്ഷേപസൗഹൃദ പരിസ്ഥിതിയുണ്ടാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യമാണ് ഇന്ത്യയുടേത്. ഇക്കാര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും മന്ത്രാലയങ്ങളും/വകുപ്പുകളുമായുള്ള കൂട്ടായ പ്രവര്‍ത്തനം കൊണ്ടുവരുന്നതിനുള്ള സംയോജിതമായ ഒരു സമീപനത്തിന്റെ തന്ത്രപരമായ നടപ്പാക്കല്‍ ഡി.പി.ഐ.ഐ.ടി നിര്‍ദ്ദേശിച്ചിരുന്നു.
കോവിഡ്-19 മഹാമാരിക്കിടയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്കിനുള്ള സാദ്ധ്യതകളെ ആകര്‍ഷിക്കുന്നതിന്, പ്രത്യേകിച്ചും അപകടം ലഘൂകരിക്കുന്നതിന്, പുതിയ ഭൂപ്രദേശങ്ങളില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ വൈവിദ്ധ്യവല്‍ക്കരിക്കുന്ന വലിയ കമ്പനികളുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനുള്ള അവസരം ഇന്ത്യക്കുണ്ട്. ഉല്‍പ്പാദനനിരകള്‍ക്കങ്ങോളമിങ്ങോളമുള്ള ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നത് യു.എസ്., ഇ.യു., ചൈന മറ്റുള്ളിടങ്ങള്‍ തുടങ്ങിയ വലിയ വിപണികള്‍ ആകര്‍ഷിക്കുന്നതിന് സഹായിക്കും. ആഗോള സാമ്പത്തിക സാഹചര്യത്തിലെ അവസരങ്ങളിലെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയെ ആഗോള മൂല്യ ശൃംഖലയിലെ മൂന്‍ നിരക്കാരിലേക്ക് ഉയര്‍ത്തും.

നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപത്തിന് പിന്തുണ ലഭ്യമാക്കുന്നതിനും സമ്പദ്ഘടനയിലെ സുപ്രധാനമേഖലകളില്‍ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും താഴെപ്പറയുന്ന ഉള്ളടക്കവും ലക്ഷ്യങ്ങളുമായി സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതിക്ക് അംഗീകാരം നല്‍കി.
-ക്യാബിനറ്റ് സെക്രട്ടറി (അദ്ധ്യക്ഷന്‍)
-സി.ഇ.ഒ നിതി ആയോഗ് (അംഗം)
- ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് സെക്രട്ടറി (കണ്‍വീനര്‍)
-സെക്രട്ടറി, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കോമേഴ്‌സ് (അംഗം)
- സെക്രട്ടറി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു (അംഗം)
- സെക്രട്ടറി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (അംഗം)
- ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി (തെരഞ്ഞെടുക്കണം)

ഇ.ജി.ഒ.എസിന്റെ ഉദ്ദേശ്യം

- വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും തമ്മില്‍ കൂട്ടായ പ്രവര്‍ത്തനം കൊണ്ടുവരികയും സമയബന്ധിതമായ അനുമതികള്‍ ഉറപ്പാക്കുകയും ചെയ്യുക

- ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നത് വര്‍ദ്ധിപ്പിക്കുകയും ആഗോള നിക്ഷേപകര്‍ക്ക് നിക്ഷേപ സഹായവും സൗകര്യവും ലഭ്യമാക്കുകയും ചെയ്യുക.

- മുന്തിയ നിക്ഷേപകരില്‍ നിന്നും ലക്ഷ്യാധിഷ്ഠിത രീതിയിലുള്ള നിക്ഷേപത്തിന് സൗകര്യമൊരുക്കുകയും പൊതുവായ നിക്ഷേപക പരിസ്ഥിതിയില്‍ നയസ്ഥിരതയും പൊരുത്തവും ഉപയോക്താവിന് ഉറപ്പാക്കുകയും ചെയ്യുക.

- വകുപ്പുകള്‍ അവരുടെ 1) പദ്ധതി സൃഷ്ടി 2) വന്ന യഥാര്‍ത്ഥ നിക്ഷേപം എന്നതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിക്ഷേപങ്ങള്‍ വിലയിരുത്തുക. അതിനുപുറമെ ഈ വകുപ്പുകള്‍ക്ക് വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഉന്നതാധികാരസമിതി ലക്ഷ്യങ്ങള്‍ നല്‍കും.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ചുകൊണ്ട് നിക്ഷേപസാദ്ധ്യമായ പദ്ധതികള്‍ വികസിപ്പിക്കുന്നതിനും അതിലൂടെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ച് അതിനനുസരിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുമായി 'പദ്ധതി വികസന സെല്ലി(പ്രോജക് ഡെവലപ്പ്‌മെന്റ് സെല്‍ പി.ഡി.സി)'നും അംഗീകാരം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ഓരോ കേന്ദ്ര മന്ത്രാലയത്തിലും സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജോയിന്റ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത പി.ഡി.സിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട ആശയങ്ങളും തന്ത്രങ്ങളും തയാറാക്കി നടപ്പാക്കി, വിവിരങ്ങള്‍ നല്‍കുക.

പി.ഡി.സിക്ക് താഴെപ്പറയുന്ന ഉദ്ദേശ്യങ്ങളാണുള്ളത്.

- എല്ലാ അനുമതികളോടെയും അനുവദിക്കുന്നതിനുള്ള ഭൂമിലഭ്യതയും നിക്ഷേപകര്‍ക്ക് സ്വീകരിക്കുന്നതിന് /നിക്ഷേപിക്കുന്നതിന് പൂര്‍ണ്ണമായ വിശദമായ പദ്ധതി രേഖയും സഹിതം പദ്ധതികള്‍ സൃഷ്ടിക്കുക.

- നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും അന്തിമമാക്കുന്നതിനും വേണ്ട പ്രശ്‌നങ്ങളും പരിഹാരങ്ങളും കണ്ടെത്തുകയും ഉന്നതാധികാരസമിതിക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുക.
ഈ തീരുമാനം ഇന്ത്യയെ കൂടുതല്‍ നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമാക്കുകയും ആദരണീയനായ പ്രധാനമന്ത്രി രൂപകല്‍പ്പനചെയ്ത ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന് പ്രോത്സാഹനം നല്‍കുകയും രാജ്യത്തേക്കുള്ള നിക്ഷേപ ഒഴുക്ക് കൂടുതല്‍ ലളിതമാക്കുകയും ചെയ്യും. ഇത് സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരുകയും വിവിധ മേഖലകളില്‍ വലിയതോതില്‍ നേരിട്ടും ഇല്ലാതെയുമുള്ള തൊഴില്‍ സാദ്ധ്യതകളുണ്ടാക്കുകയും ചെയ്യും.
*******(Release ID: 1629285) Visitor Counter : 227