ഊര്‍ജ്ജ മന്ത്രാലയം

കേന്ദ്ര ഊർജ മന്ത്രി ' അഖില ഇന്ത്യ റിയൽ ടൈം മാർക്കറ്റ് ഇൻ ഇലക്‌ട്രിസിറ്റിക്ക്’ തുടക്കം കുറിച്ചു

Posted On: 03 JUN 2020 12:45PM by PIB Thiruvananthpuram




കേന്ദ്ര ഊർജപുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ആർ കെ സിങ്ങ്‌ ‘അഖില ഇന്ത്യ റിയൽ ടൈം മാർക്കറ്റ് ഇൻ ഇലക്ട്രിസിറ്റിക്ക്‌’ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡൽഹിയിൽ തുടക്കം കുറിച്ചുഇന്ത്യൻ വൈദ്യുതി വിതരണരംഗത്തെ ലോകത്തെ തത്സമയ വൈദ്യുതി വിപണന ശൃംഖലയുടെ ഭാഗമാക്കുന്നതാണ്‌ റിയൽ ടൈം മാർക്കറ്റ് ഇൻ ഇലക്ട്രിസിറ്റി.


തത്സമയ വിപണി എന്നത് ഒരു സംഘടിത വ്യാപാരവേദിയാണെന്ന്‌ ചടങ്ങിൽ സംസാരിക്കവേ ഊർജമന്ത്രി പറഞ്ഞുഇത് വാങ്ങുന്നവരെയും വിൽക്കുന്നവരെയും അവരുടെ ഊർജ്ജ ആവശ്യകതയ്ക്കനുസൃതമായി ബന്ധിപ്പിക്കുന്നു.
തത്സമയ വിപണി അവതരിപ്പിക്കുന്നതോടെ നമ്മുടെ സംവിധാനത്തിൽ ലഭ്യമായിട്ടുള്ള മിച്ചത്തിന്റെ പരമാവധി വിനിയോഗം ഉറപ്പാക്കുന്നുദേശീയ തലത്തിൽ ഒരു സംഘടിത കമ്പോളമുള്ള രാജ്യത്തെ ആവശ്യകതാശ്രേണിയുടെ വൈവിധ്യം കൈകാര്യം ചെയ്യാനും ഇത് സഹായിക്കും.


തത്സമയ വിപണി എന്നത്‌ മത്സരാധിഷ്ഠിത വിലയിൽ വൈദ്യുതി വിതരണ കമ്പനികൾക്ക്, വൻകിട വിപണിയിലേക്ക് പ്രവേശിക്കാനുള്ള ഒരു ബദൽ മാർഗമാണ്‌.  മറുവശത്ത്ഉൽപാദകർക്ക് അവരുടെ ഉപയോഗിക്കപ്പെടാത്ത ശേഷി ഉപയോഗിച്ച് തത്സമയ വിപണിയിൽ പങ്കെടുക്കുന്നതിലൂടെയും നേട്ടം കൈവരിക്കാം.


2022 ഓടെ 175 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷിയാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്പുനരുപയോഗ ഊർജ്ജ ഉൽപാദനത്തിന്റെ ഇടവിട്ടു മാറ്റം വരുന്ന സ്വഭാവം മൂലം ഗ്രിഡ് മാനേജ്മെൻറിൽ നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കാൻ തത്സമയ വിപണി സഹായിക്കുംഉയർന്ന അളവിലുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ഗ്രിഡിലേക്ക് ബന്ധിപ്പിക്കാനും സഹായിക്കും.


വൈദ്യുതി വാങ്ങലിന്റെ ചെലവ് കുറയ്ക്കുന്നതിലും ഉപഭോക്താക്കളെ വിശ്വസനീയമായി സേവിക്കുന്നതിലേക്കും തൽസമയ വിപണി നയിക്കുംപെട്ടന്ന് ആവശ്യമാവുന്ന വൈദ്യുതി റിയൽ ടൈം മാർക്കറ്റിൽ നിന്ന് എളുപ്പത്തിൽ വാങ്ങാംലോഡ് ഷെഡിംഗ് വഴി ഗ്രിഡ് കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട്‌ ഒഴിവാക്കാനുമാകും.

 

(Release ID: 1629063) Visitor Counter : 283