രാസവസ്തു, രാസവളം മന്ത്രാലയം
ചരക്ക് - സേവന ഉല്‍പ്പാദനം ഊര്‍ജിതമാക്കാനും മെയ്ക്ക് ഇന്‍ ഇന്ത്യയെ പിന്തുണയ്ക്കാനും രാസവസ്തുക്കളുടേയും പെട്രോ കെമിക്കല്‍സിന്റെയും പൊതു സംഭരണം ആവശ്യം: കേന്ദ്ര മന്ത്രി ശ്രീ.മന്‍സുഖ് മാണ്ഡവ്യ
Posted On:
02 JUN 2020 1:53PM by PIB Thiruvananthpuram
2020-21, 2021-23, 2023- 25 വര്‍ഷങ്ങളിലേക്ക് രാസവസ്തു- പെട്രോ കെമിക്കല്‍സിന്റെ പൊതു സംഭരണത്തിൽ യഥാക്രമം 60, 70, 80 ശതമാനം തദ്ദേശ രാസവസ്തുക്കളും, പെട്രോ കെമിക്കൽസും ആയിരിക്കണമെന്ന് രാസവസ്തു- പെട്രോ കെമിക്കല്‍സ് വകുപ്പ്
വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹനവകുപ്പ് (ഡിപിഐഐടി), വരുമാനവും തൊഴിലും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, മെയ്ക്ക് ഇന്‍ ഇന്ത്യയെ പിന്തുണയ്ക്കാനും ചരക്ക്- സേവനങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമായി 29-5-2019 ല്‍ പൊതു സംഭരണം സംബന്ധിച്ച 2017 ലെ ഉത്തരവ് പരിഷ്‌കരിച്ചിരുന്നു.
praaവിവിധ തരത്തിലുള്ള 55 രാസവസ്തുക്കള്‍, പെട്രോ കെമിക്കലുകള്‍, കീടനാശിനികള്‍ തുടങ്ങിയവയെ രാസവസ്തു-പെട്രോ കെമിക്കല്‍സ് വിഭാഗം കണ്ടെത്തിയിരുന്നു .ഈ രാസവസ്തുക്കളുടെ ശരാശരി 60, 70, 80 ശതമാനം പ്രാദേശിക സംഭരണം യഥാക്രമം 2020-21, 2021-23, 2023-25 വര്‍ഷങ്ങളില്‍ ഉയര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചു. വകുപ്പ് കണ്ടെത്തിയ 55 രാസവസ്തുക്കള്‍, പെട്രോകെമിക്കല്‍സ് എന്നിവയില്‍ 27 ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനായി, 5 ലക്ഷം രൂപയ്ക്കും 50 ലക്ഷം രൂപയ്ക്കുമിടയില്‍, ലേലം വിളിക്കാന്‍ പ്രാദേശിക വിതരണക്കാര്‍ക്ക് അര്‍ഹതയുണ്ട്. ശേഷിക്കുന്ന 28 എണ്ണത്തിന് മതിയായ പ്രാദേശിക ശേഷിയും പ്രാദേശിക മത്സരവും ഉള്ളതിനാല്‍ ബിഡ് തുക കണക്കിലെടുക്കാതെ സംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക വിതരണക്കാരനില്‍ നിന്ന് മാത്രമേ സംഭരണം നടത്തൂ.
ഈ നടപടി പ്രധാനമന്ത്രി അവതരിപ്പിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ ശക്തിപ്പെടുത്തുകയും മെയ്ക്ക് ഇന്‍ ഇന്ത്യക്കു കീഴില്‍ ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തുകയും ചെയ്യും.
ചരക്കു- സേവന- പ്രവര്‍ത്തനങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് രാസവസ്തുക്കളുടെയും പെട്രോകെമിക്കല്‍സിന്റെയും നിര്‍ബന്ധിത പൊതു സംഭരണം മേക്ക് ഇന്‍ ഇന്ത്യക്കു പ്രോത്സാഹനമാകുമെന്ന് ഈ സുപ്രധാന തീരുമാനത്തെ പ്രകീര്‍ത്തിച്ച് കേന്ദ്ര രാസവസ്തു, രാസവള സഹമന്ത്രി ശ്രീ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
(Release ID: 1628639)
Visitor Counter : 205