ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 സംബന്ധിച്ച പുതിയവിവരങ്ങള്‍
Posted On:
01 JUN 2020 3:28PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2020 ജൂണ്‍ 01
രാജ്യത്ത്‌കോവിഡ് 19 പ്രതിരോധിക്കുന്നതിനുംരോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായികേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായുംകേന്ദ്ര ഭരണ പ്രദേശങ്ങളുമായുംചേര്‍ന്ന് നിരവധി നടപടികള്‍കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,835 കോവിഡ്-19 രോഗികള്‍സുഖം പ്രാപിച്ചു. ഇതോടെഇതുവരെ 91,818 രോഗികള്‍ കോവിഡ്-19ല്‍ നിന്നുംസുഖംപ്രാപിച്ചിട്ടുണ്ട്. രോഗംഭേദമാകുന്നവരുടെ നിരക്ക്‌രാജ്യത്ത് നല്ലരീതിയില്‍ വര്‍ദ്ധിച്ച് 48.19% ആയിട്ടുണ്ട്. മേയ് 18ലെ സുഖംപ്രാപിക്കല്‍ നിരക്ക് 38.29% ആയിരുന്നു. മേയ് 3ന് അത് 26.59 ശതമാനവും ഏപ്രില്‍ 15ന് അത് 11.42 ശതമാനവുംആയിരുന്നു.
നിലവില്‍രാജ്യത്ത്‌കോവിഡ് 19 ബാധിച്ച് നിലവില്‍ചികിത്സയില്‍ഉള്ളത് 93,322 പേരാണ്. രോഗമരണനിരക്ക് 2.83 ശതമാനമാണ്. മേയ് 18ന് ഇത് 3.15%വും മേയ് 3ന് 3.25%വും ഏപ്രില്‍ 15ന് ഇത് 3.30 %വുമായിരുന്നു. രാജ്യത്തെ മരണനിരക്കില്‍സ്ഥായിയായകുറവ്കാണാനാകും. സമയബന്ധിതമായകണ്ടെത്തലും നിരന്തരമായ നിരീക്ഷണവുംചികിത്സയുമാണ്മരണനിരക്ക്കുറയുന്നതിനുള്ളകാരണം.
രോഗവിമുക്തി നിരക്ക് വര്‍ദ്ധിക്കുകയും മരണനിരക്ക്കുറയുകയുംചെയ്യുന്ന രണ്ട് പ്രത്യേകതകള്‍തല്‍ഫലമായികാണാനാകും.
സര്‍ക്കാരിന് കീഴിലുള്ള 472 ലാബുകളിലും 204 സ്വകാര്യലാബുകളിലുംകൂടിരാജ്യത്തെ പരിശോധന ശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട് ( മൊത്തം 676 ലബോറട്ടറികള്‍). മൊത്തത്തില്‍ 38,37,207 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചിട്ടുണ്ട്. ഇതില്‍ 1,00,180എണ്ണംഇന്നലെയായിരുന്നു.
ലോകാരോഗ്യസംഘടനയുടെമെയ് 31 ലെ 132 മത്‌റിപ്പോര്‍ട്ട് പ്രകാരംഏറ്റവുംകൂടുതല്‍മരണങ്ങള്‍റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടിട്ടുള്ളരാജ്യങ്ങളിലെമരണനിരക്ക്താഴെപ്പറയും പ്രകാരമാണ്
രാജ്യങ്ങള്‍ മൊത്തം മരണം മരണ നിരക്ക്
ലോകം 367,166 6.19%
അമേരിക്ക 1,01,567 5.92%
ബ്രിട്ടന്‍ 38,376 14.07%
ഇറ്റലി 33,340 14.33%
സ്‌പെയിന്‍ 29,043 12.12%
ഫ്രാന്‍സ് 28,717 19.35%
ബ്രസീല്‍ 27,878 5.99%
ബെല്‍ജിയം 9,453 16.25%
മെക്‌സിക്കോ 9,415 11.13%
ജര്‍മ്മനി 8,500 4.68%
ഇറാന്‍ 7,734 5.19%
കാനഡ 6,996 7.80%
നെതര്‍ലാന്റ്‌സ് 5,951 12.87%
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍എന്നിവയുടെ ആധികാരവും പുതിയതുമായവിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ്‌സന്ദര്‍ശിക്കുക: https://www.mohfw.gov.in/@MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക്technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക്ncov2019[at]gov[dot]inഅല്ലെങ്കില്‍@CovidIndiaSeva-ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കുംദയവായികേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തിന്റെഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. 91- 11- 23978046, അല്ലെങ്കില്‍ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയുംകേന്ദ്ര ഭരണ പ്രദേശങ്ങളിലെയുംഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
(Release ID: 1628375)
Visitor Counter : 260