PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 31.05.2020

Posted On: 31 MAY 2020 6:13PM by PIB Thiruvananthpuram

 

 

 

ഇതുവരെ: 


·    രാജ്യത്ത് കോവിഡ്മുക്തരായത്86,983 പേര്‍; രോഗമുക്തി നിരക്ക്47.76ശതമാനം.
·    നിലവില്‍ചികിത്സയിലുള്ളത്89,995 പേര്‍; 
·    കണ്ടെയിന്റ്‌മെന്റ്‌സോണിനു പുറത്തുള്ള പ്രദേശങ്ങള്‍ ഘട്ടം ഘട്ടമായിതുറക്കുന്നതിന് ആഭ്യന്തര മന്ത്രാലയംപുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
·    സമ്പദ് വ്യവസ്ഥയുടെ പ്രധാന വിഭാഗംതുറക്കുന്നതോടെകൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി.
·    ശ്രമിക് ട്രെയിനുകള്‍ക്കായികൃത്യമായആസൂത്രണവുംഏകോപനവുംഉറപ്പാക്കണമെന്ന്‌സംസ്ഥാന സര്‍ക്കാരുകളോട്അഭ്യര്‍ത്ഥിച്ച് റെയില്‍വേ.

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

 

കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള നിലവിലെകോവിഡ് - 19 കണക്കുകള്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ 4,614 പേര്‍ക്കു രോഗം ഭേദമായി. രാജ്യത്താകെ 86,983 പേര്‍ക്കാണ് അസുഖം ഭേദമായത്. രോഗമുക്തി നിരക്ക് 47.76 ശതമാനം. നിലവില്‍ചികിത്സയിലുള്ളത് 89,995 പേരാണ്.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1627967

 

കോവിഡ് 19 നെതിരായ പോരാട്ടത്തിനായി പുതിയമാര്‍ഗനിര്‍ദേശങ്ങള്‍ 2020 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍: ആരോഗ്യമന്ത്രാലയത്തിന്റെമാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെസര്‍ക്കാരുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായിതീരുമാനിച്ച ഇടങ്ങളില്‍ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കും. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ളമേഖലകളില്‍ഘട്ടംഘട്ടമായി പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി; സാമ്പത്തിക രംഗത്തിന്റെ ശ്രദ്ധയ്ക്കായി അണ്‍ലോക്ക് 1. അവശ്യകാര്യങ്ങള്‍ക്ക്ഒഴികെ, രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1628084

'മന്‍ കി ബാത്ത്2.0' പന്ത്രണ്ടാം എപ്പിസോഡിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത്  പ്രധാനമന്ത്രി:കൂട്ടായ പരിശ്രമത്തിലൂടെരാജ്യത്ത്‌കൊറോണയ്ക്കെതിരായ പോരാട്ടംശക്തമായി നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെഒരു പ്രധാന വിഭാഗം തുറന്നുകിടക്കുമ്പോഴും കോവിഡ് മഹാമാരിക്കെതിരെകൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്അദ്ദേഹം ജനങ്ങളോട്അഭ്യര്‍ത്ഥിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1628127

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 മെയ് 31 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട്ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെമലയാള പരിഭാഷ
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1628099

'മോദി 2.0 ന്റെഒരുവര്‍ഷം' - സ്വയം പര്യാപ്തഇന്ത്യയിലേക്ക് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെരണ്ടാം മോദി സര്‍ക്കാര്‍എടുത്ത വിവിധതീരുമാനങ്ങളുടെസമഗ്രമായ സംഗ്രഹം.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1627953


ശ്രമിക് ട്രെയിനുകള്‍ക്കായികൃത്യമായആസൂത്രണവുംഏകോപനവുംഉറപ്പാക്കണമെന്ന്‌സംസ്ഥാന സര്‍ക്കാരുകളോട്അഭ്യര്‍ത്ഥിച്ച് റെയില്‍വേ: ആവശ്യമായ ശ്രമിക്‌സ്പെഷ്യല്‍ ട്രെയിനുകളുടെ എണ്ണം റെയില്‍വെയെ സംസ്ഥാനങ്ങള്‍ അറിയിക്കണം.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1627937

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ഔഷധ വ്യവസായത്തെ പ്രശംസിച്ചു ശ്രീ പീയൂഷ്‌ഗോയല്‍:  കഴിഞ്ഞ രണ്ട് മാസത്തിനിടെ 120 രാജ്യങ്ങളില്‍ഇന്ത്യഅവശ്യമരുന്നുകള്‍ എത്തിച്ചു. അതില്‍ 40 എണ്ണത്തിലുംസൗജന്യമായാണ് അയച്ചത്.അതുകൊണ്ടുതന്നെ ഇന്ത്യയെ 'ലോകത്തിന്റെ ഔഷധശാല'യായാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=16278142

ഇന്ത്യന്‍ നാവികസേനയുടെഓപ്പറേഷന്‍ 'സമുദ്രസേതു'വിന്റെഅടുത്ത ഘട്ടം നാളെമുതല്‍
ഈ ഘട്ടത്തില്‍ ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ജലാശ്വകൊളംബോയില്‍ നിന്ന് 700 പേരെയും മാലിയില്‍ നിന്ന് 700 പേരെയും തമിഴ്‌നാട്ടിലെതൂത്തുക്കുടിയില്‍ എത്തിക്കും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1627939

മന്‍ കി ബാത്തില്‍ 'എന്റെ ജീവിതം എന്റെയോഗ' വീഡിയോബ്ലോഗിംഗ്മത്സരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1628152

'ഏക ഭാരതംശ്രേഷ്ഠ ഭാരതം' എന്നതിന്റെ പൊരുള്‍ പ്രചരിപ്പിക്കുന്നതിനും മൗലികകര്‍ത്തവ്യങ്ങളെക്കുറിച്ച്‌യുവാക്കളെബോധവല്‍ക്കരിക്കുന്നതിനും ''മൗലികകര്‍ത്തവ്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍'' എന്ന വിഷയത്തില്‍ ഹ്രസ്വവീഡിയോതയ്യാറാക്കി പഞ്ചാബ്‌കേന്ദ്ര സര്‍വകലാശാലയിലെ ഇ.ബി.എസ്.ബി. ക്ലബ്
അതതിടങ്ങളിലെ പ്രാദേശിക ഭാഷകളില്‍മൗലികകര്‍ത്തവ്യങ്ങള്‍വിവര്‍ത്തനം ചെയ്ത് 28 സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 വിദ്യാര്‍ത്ഥികള്‍.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1628122


രണ്ടാം മോദി സര്‍ക്കാരിന്റെഒന്നാംവര്‍ഷത്തോടനുബന്ധിച്ച് ഭരണപരിഷ്‌കാര, പബ്ലിക് ഗ്രീവന്‍സസ് മന്ത്രാലയത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ളഇ-ബുക്ക്ലെറ്റ് പുറത്തിറക്കി ഡോ. ജിതേന്ദ്ര സിങ്: റെക്കോഡ്‌വേഗത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1627953

***

 

 



(Release ID: 1628206) Visitor Counter : 273