വാണിജ്യ വ്യവസായ മന്ത്രാലയം
കയറ്റുമതിക്കാർ കൂടുതൽ മത്സരസ്വഭാവത്തോടെ ലോകത്തിന് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകണം: ശ്രീ പീയൂഷ് ഗോയൽ
Posted On:
28 MAY 2020 4:40PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ, റെയിൽവേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച കയറ്റുമതി സംബന്ധിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. എക്‌സിം ബാങ്ക് ഓഫ് ഇന്ത്യയാണ് ഉച്ചകോടിയുടെ പങ്കാളി.
ഭാവിയുടെ വ്യവസായ വളർച്ച സ്വകാര്യമേഖലക്കൊപ്പമാണെന്നും സർക്കാരിന് കുറഞ്ഞ പങ്ക് മാത്രമേ വഹിക്കാനുള്ളൂവെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള മൂന്ന് പ്രധാന വഴികളും മന്ത്രി വ്യക്‌തമാക്കി: ഉൽപ്പാദനം പുനരുജ്ജീവിപ്പിക്കുക, കയറ്റുമതി ഉൽപ്പന്നങ്ങൾ വൈവിധ്യവത്കരിക്കുക, പുതിയതും സ്വീകാര്യവുമായ വിപണികൾ കണ്ടെത്തുക. വാഹനമേഖല, ഫർണിച്ചർ, എയർകണ്ടീഷണറുകൾ, എന്നിവയിൽ തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യക്ക് വലിയ അവസരമുണ്ട്. ഐടി അനുബന്ധ സേവനത്തിൽ ലോകം ഇന്ത്യൻ വൈദഗ്ധ്യം തിരിച്ചറിയുന്നു. അതിനാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിൽ 500 ബില്യൺ ഡോളർ കയറ്റുമതി ലക്ഷ്യമിടാൻ നാസ്കോമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
125 വർഷം പൂർത്തിയാക്കിയതിനും ഗ്ലോബൽ വാല്യൂ ചെയിനുകളുമായി (ജിവിസി) യോജിച്ച് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യസംഘം (ടാസ്‌ക് ഫോഴ്സ്) ആരംഭിച്ചതിനും ശ്രീ ഗോയൽ സിഐഐയെ അഭിനന്ദിച്ചു. ദൗത്യസംഘവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യവസായമേഖലയുടയും രാജ്യത്തിന്റെയും നേട്ടത്തിനായി ആവശ്യമായ നടപടിയെടുക്കുമെന്നും ശ്രീ പിയൂഷ് ഗോയൽ വ്യക്‌തമാക്കി.
***
(Release ID: 1627471)
Visitor Counter : 308