രാസവസ്തു, രാസവളം മന്ത്രാലയം
സി. ഐ. പി. ഇ. ടി. ഇനി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി
Posted On:
28 MAY 2020 1:21PM by PIB Thiruvananthpuram
കേന്ദ്ര സര്‍ക്കാരിന്റെ രാസവസ്തു, രാസവളം മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയെ (സി. ഐ. പി. ഇ. ടി.) പുനർനാമകരണം ചെയ്തു. ഇനി മുതല്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി (സി. ഐ. പി. ഇ. ടി.) എന്നാകും സ്ഥാപനം അറിയപ്പെടുന്നത്.
പുതിയ പേര് 1975 ലെ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം (1975 ലെ തമിഴ്‌നാട് നിയമം 27) രജിസ്റ്റര്‍ ചെയ്തു.
പഠന, നൈപുണ്യ, സാങ്കേതിക സഹായ, ഗവേഷണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പെട്രോ കെമിക്കല്‍ മേഖലയുടെ വളര്‍ച്ചയ്ക്കായി സമഗ്ര ഇടപെടല്‍ നടത്താന്‍ ഇനി സി. ഐ. പി. ഇ. ടി- ക്കു കഴിയുമെന്ന് കേന്ദ്ര രാസവസ്തു, രാസവളം മന്ത്രി ഡി. വി. സദാനന്ദ ഗൗഡ പറഞ്ഞു.
വിദ്യാഭ്യാസ - ഗവേഷണ പരിപാടികളിലൂടെ പ്ലാസ്റ്റിക് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കുകയാണ് സി. ഐ. പി. ഇ. ടി- യുടെ പ്രാഥമിക ലക്ഷ്യം.
***
(Release ID: 1627431)
Visitor Counter : 261
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada