റെയില്‍വേ മന്ത്രാലയം

മെയ് 25 വരെ  3274 ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ രാജ്യത്തൊട്ടാകെ  സർവീസ് നടത്തി

Posted On: 26 MAY 2020 5:04PM by PIB Thiruvananthpuram

ന്യൂഡൽഹി , മെയ് 26, 2020

2020 മെയ് 25 വരെ രാജ്യത്തൊട്ടാകെ 3274 ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിട്ടുണ്ട്. ഈ ശ്രമിക് സ്‌പെഷ്യൽ  ട്രെയിനുകളിലൂടെ 44 ലക്ഷത്തിലധികം പേർ സ്വന്തം സംസ്ഥാനങ്ങളിലെത്തി. മെയ് 25 ന് മാത്രം 223 ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ  2.8 ലക്ഷം യാത്രക്കാരെ അവരുടെ നാടുകളിലെത്തിച്ചു.


ഐ‌ആർ‌സി‌ടി‌സി 74 ലക്ഷത്തിലധികം സൗജന്യ ഭക്ഷണപൊതികളും  ഒരു കോടിയിലധികം കുപ്പിവെള്ളവും യാത്രക്കാർക്ക് വിതരണം ചെയ്തു.


ശ്രമിക് സ്‌പെഷ്യൽ  ട്രെയിനു പുറമേ,  ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന 15 ജോഡി സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ ഓടിക്കുന്നുണ്ട്‌. ജൂൺ 1 മുതൽ 200 സ്ഥിരം ട്രെയിനുകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്(Release ID: 1626938) Visitor Counter : 277