പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷെയ്ഖ് ഹസീനയും ഫോണില്‍ സംസാരിച്ചു

प्रविष्टि तिथि: 25 MAY 2020 7:27PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷെയ്ഖ് ഹസീനയും ഫോണില്‍ സംസാരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും ബംഗ്ലാദേശി ജനതയ്ക്കും പ്രധാനമന്ത്രി മോദി ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേര്‍ന്നു. 
ഉംപുന്‍ കൊടുങ്കാറ്റ് ഇരു രാജ്യങ്ങളിലും വരുത്തിവെച്ച നാശനഷ്ടം സംബന്ധിച്ച വിലയിരുത്തല്‍ ഇരു നേതാക്കളും പങ്കുവെച്ചു. കോവിഡ് മഹാവ്യാധിയെ കുറിച്ചും ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു. വെല്ലുവിളികളെ നേരിടുന്നതിന് ബംഗ്ലാദേശിനു പ്രധാനമന്ത്രി മോദി പിന്‍തുണ ആവര്‍ത്തിച്ചു. 
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും സ്‌നേഹമുള്ള ബംഗ്ലാദേശി ജനതയ്ക്കും പ്രധാനമന്ത്രി മോദി ആരോഗ്യവും ക്ഷേമവും നേര്‍ന്നു.

(रिलीज़ आईडी: 1626858) आगंतुक पटल : 266
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Kannada