പ്രധാനമന്ത്രിയുടെ ഓഫീസ്‌

അബുദാബിയിലെ കിരീടാവകാശിയായ രാജകുമാരനുമായി പ്രധാനമന്ത്രി ടെലിഫോണില്‍ ചര്‍ച്ച നടത്തി

പോസ്റ്റഡ് ഓണ്‍: 25 MAY 2020 7:44PM by PIB Thiruvananthpuram
അബുദാബിയിലെ കിരീടാവകാശിയായ രാജകുമാരന്‍ ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായി ടെലിഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, യു.എ.ഇ. ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേര്‍ന്നു. 
കോവിഡ്- 19 മഹാവ്യാധിയെ നേരിടുന്നതില്‍ ഇരു രാജ്യങ്ങളും ഫലപ്രദമായി സഹകരിക്കുന്നതില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. യു.എ.ഇയിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കു സഹായമേകിയതിനു കിരീടാവകാശിയായ രാജകുമാരനെ പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. 
കിരീടാവകാശിയായ രാജകുമാരനും രാജ കുടുംബത്തിനും യു.എ.ഇ. ജനതയ്ക്കും പ്രധാനമന്ത്രി ക്ഷേമവും ആരോഗ്യവും നേര്‍ന്നു. 

( റിലീസ് ഐ.ഡി: 1626857) സന്ദര്‍ശക കൗണ്ടര്‍ : 260