പ്രധാനമന്ത്രിയുടെ ഓഫീസ്
ഒഡിഷയില്‍ ഉം-പുന്‍ ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തി; 500 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു
Posted On:
22 MAY 2020 6:10PM by PIB Thiruvananthpuram
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു
ഒഡിഷയില്‍ ഉം-പുന്‍ ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആകാശ നിരീക്ഷണം നടത്തി. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ. ബാബുല്‍ സുപ്രിയോ, ശ്രീ. പ്രതാപ് ചന്ദ്ര സാരംഗി, കുമാരി ദേവശ്രീ ചൗധരി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒഡിഷ ഗവര്‍ണര്‍ ശ്രീ. ഗണേഷ് ലാല്‍, മുഖ്യമന്ത്രി ശ്രീ. നവീന്‍ പട്‌നായിക് എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി ഭദ്രക്, ബാലസോര്‍ എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റു വിതച്ച നാശം വിലയിരുത്തുന്നതിനായി ആകാശ നിരീക്ഷണം നടത്തി.
ആകാശ നിരീക്ഷണത്തിനുശേഷം മുതിര്‍ന്ന കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു. വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള കേന്ദ്ര സംഘത്തിന്റെ വിലയിരുത്തലിനു വിധേയമായി ഒഡിഷയ്ക്ക് 500 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ബുദ്ധിമുട്ടേറിയ ഈ നാളുകളില്‍ കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റുകളുമായി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ചുഴലിക്കാറ്റു നാശംവിതച്ച ഇടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഒഡിഷയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ജീവന്‍ നഷ്ടമാകാനിടയായതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്ത അദ്ദേഹം, ചുഴലിക്കാറ്റില്‍ സംസ്ഥാനത്തു മരിച്ചവരുടെ ബന്ധുക്കള്‍ക്കു രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
(Release ID: 1626179)
Visitor Counter : 202
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada