മന്ത്രിസഭ

‘പ്രധാൻമന്ത്രി വയ വന്ദന യോജന’ വിപുലീകരിക്കാൻ മന്ത്രിസഭയുടെ അംഗീകാരം

Posted On: 20 MAY 2020 2:26PM by PIB Thiruvananthpuram



ന്യൂഡൽഹി, മെയ് 20, 2020


മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും അവർക്ക്‌ വാർദ്ധക്യകാല വരുമാനം ഉറപ്പാക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ താഴെപ്പറയുന്ന കാര്യങ്ങൾക്ക്‌ അംഗീകാരം നൽകി:

(എ) 2020 മാർച്ച് 31 ന് ശേഷം മൂന്ന് വർഷത്തേക്ക് 2023 മാർച്ച് 31 വരെ പ്രധാൻ മന്ത്രി വയവന്ദന യോജന (പി‌എം‌വിവി‌വൈ) നീട്ടും. മുതിർന്ന പൗരന്മാർക്ക്‌ മിനിമം പെൻഷൻ വരുമാനം നൽകുന്ന ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് പി‌എം‌വിവി‌വൈ.

(ബി) 2020-–-21 വർഷത്തിൽ 7.40% വരുമാനം ഉറപ്പാക്കുന്ന നിരക്ക് അനുവദിക്കും. അതിനുശേഷം എല്ലാ വർഷവും നിരക്ക്‌ പുനക്രമീകരിക്കും.

(സി) സീനിയർ സിറ്റിസൺ സേവിങ്ങ്‌ സ്‌കീം സാമ്പത്തിക വർഷ തുടക്കമായ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.  7.75 ശതമാനം പലിശ നിരക്ക്‌ ഉറപ്പു നൽകുന്നതും ഏതു സമയത്തും പുതുക്കി നിശ്‌ചയിക്കുന്നതുമാണ്‌.

(ഡി) എൽ‌ഐ‌സിയുടെ മാർക്കറ്റ്‌ റിട്ടേൺ നിരക്കും (ആകെ തിരിച്ചുകിട്ടുന്നത്‌ ) സ്കീമിന് കീഴിലുള്ള ഉറപ്പുള്ള റിട്ടേൺ നിരക്കും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്ത് നിരക്ക്‌ അംഗീകരിക്കും.

(ഇ) ഇഷ്യു ചെയ്ത പുതിയ പോളിസികളിൽ ആദ്യ വർഷത്തേക്കുള്ള സ്കീമിന്റെ ഫണ്ടുകൾ ആകമാനമുള്ള ചെലവുകളുടെ 0.5 ശതമാനവും (പ്രതിവർഷം), അതിനുശേഷം രണ്ടാം വർഷം മുതൽ അടുത്ത 9 വർഷത്തേക്ക് 0.3 (പ്രതിവർഷം) ശതമാനവുമാണ്‌.

(എഫ്) എല്ലാ സാമ്പത്തിക വർഷ തുടക്കത്തിലും വാർഷിക നിരക്ക്‌ പുന:ക്രമീകരിച്ച്‌ അംഗീകരിക്കുന്നതിന് ധനമന്ത്രിയെ അധികാരപ്പെടുത്തി.

പ്രതിവർഷം 12,000 - രൂപ പെൻഷനായി ലഭിക്കാൻ 1,56,658 രൂപയും, മിനിമം പെൻഷൻ തുകയായി പ്രതിമാസം 1000 രൂപ ലഭിക്കുന്നതിന് 1,62,162 രൂപയും നിക്ഷേപിക്കണം.

2020–-21 വർഷത്തിൽ എൽ‌ഐ‌സിയുടെ  മാർക്കറ്റ് റിട്ടേണും, 7.40 ശതമാനം ഗ്യാരണ്ടീഡ് റിട്ടേണും തമ്മിലുള്ള വ്യത്യാസത്തിന്റെ പരിധിവരെ സർക്കാർ സാമ്പത്തിക ബാധ്യത വഹിക്കും. അതിനുശേഷം സീനിയർ സിറ്റിസൺ സേവിങ്ങ്‌ സ്‌കീം അനുസരിച്ച്‌ എല്ലാ വർഷവും നിരക്ക്‌ പുനക്രമീകരിക്കും.



(Release ID: 1625430) Visitor Counter : 354