വ്യോമയാന മന്ത്രാലയം
വന്ദേ ഭാരത് മിഷൻ : 2020 മെയ് 7 നുശേഷം 43വിമാനങ്ങളിലായി 8503 ഇന്ത്യക്കാർ വിദേശത്ത് നിന്ന് മടങ്ങിയെത്തി
प्रविष्टि तिथि:
13 MAY 2020 11:58AM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 13, 2020
വന്ദേ ഭാരത് മിഷന്റെ ഭാഗമായി 2020 മെയ് 7 നുശേഷം 6 ദിവസത്തിനുള്ളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 43 വിമാനങ്ങളിലായി 8503 ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിച്ചു. വിദേശത്തു നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ വന്ദേ ഭാരത് മിഷൻ 2020 മെയ് 7 ന്നാണ് കേന്ദ്രഗവൺമെന്റ് ആരംഭിച്ചത്. ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിനുളള സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഈ ദൗത്യത്തിൽ വിദേശകാര്യ മന്ത്രാലയവും സംസ്ഥാനസർക്കാരുകളും പങ്കാളികളാണ്.
എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 12 രാജ്യങ്ങളിൽ നിന്നായി ആകെ 64 വിമാനങ്ങൾ (42 സർവീസ് എയർ ഇന്ത്യയും 24 എയർ ഇന്ത്യ എക്സ്പ്രസും) സർവീസ് നടത്തുന്നു. ആദ്യ ഘട്ടത്തിൽ യുഎസ്എ, യുകെ, ബംഗ്ലാദേശ്, സിംഗപ്പൂർ, സൗദി അറേബ്യ, കുവൈറ്റ്, ഫിലിപ്പൈൻസ്, യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നായി 14,800 ഇന്ത്യക്കാരെ മടക്കിയെത്തിക്കാനാണ് പദ്ധതി.
(रिलीज़ आईडी: 1623502)
आगंतुक पटल : 367
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
Telugu
,
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Gujarati
,
Odia
,
Odia
,
Tamil
,
Kannada