പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം

ശ്രീ ഇന്ദുശേഖര്‍ ചതുര്‍വേദി നവ പുനരുപയോഗ ഊർജ്ജ മന്ത്രാലയ സെക്രട്ടറിയായി ചുമതലയേറ്റു

प्रविष्टि तिथि: 11 MAY 2020 3:24PM by PIB Thiruvananthpuram


ന്യൂഡല്‍ഹി, മെയ് 11, 2020:

നവ പുനരുപയോഗ  ഊര്‍ജ്ജ മന്ത്രാലയം സെക്രട്ടറിയായി   ശ്രീ. ഇന്ദുശേഖര്‍ ചതുര്‍വേദി ഇന്നു ചുമതലയേറ്റു. ഝാര്‍ഖണ്ഡ് കേഡറിലെ 1987 ബാച്ച് ഐഎഎസ് ഓഫീസറാണ്. സാംസ്‌കാരിക മന്ത്രാലയ സെക്രട്ടറിയായി ശ്രീ. ആനന്ദ് കുമാര്‍ ചുമതലയേറ്റ സാഹചര്യത്തില്‍ അദ്ദേഹത്തിനു പകരമാണ് പുതിയ നിയമനം. ചുമതലയേറ്റ ശേഷം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ശ്രീ. ചതുര്‍വേദി കൂടിക്കാഴ്ച നടത്തുകയും പ്രവര്‍ത്തന രീതിയും മന്ത്രാലയത്തിനു മുന്നിലുള്ള പ്രശ്‌നങ്ങളും ചോദിച്ചറിയുകയും ചെയ്തു.
ശ്രീ. ചതുര്‍വേദി ഝാര്‍ഖണ്ഡ് ഗവണ്‍മെന്റില്‍ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി, വനം മന്ത്രാലയത്തിന് കീഴിൽ  അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതല  വഹിച്ചു വരികയായിരുന്നു. ഝാര്‍ഖണ്ഡ് ഗവണ്‍മെന്റിലും കേന്ദ്ര ഗവണ്‍മെന്റിലും വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.
കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് ഇലക്ട്രോണിക് എന്‍ജിനീയറിംഗില്‍ ബിടെക്കും യുഎസ്എയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് അന്താരാഷ്ട്ര പഠനത്തില്‍ ബിരുദാനന്തര ബിരുദവുമുണ്ട്.


(रिलीज़ आईडी: 1623010) आगंतुक पटल : 208
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Punjabi , Odia , Tamil , Telugu