രാജ്യരക്ഷാ മന്ത്രാലയം

സാഗർ ദൗത്യം:  നാവികസേനാ കപ്പല്‍ കേസരി പുറപ്പെട്ടു

Posted On: 10 MAY 2020 3:30PM by PIB Thiruvananthpuram

കോവിഡ്‌ 19 പകർച്ചവ്യാധിക്കെതിരെയുള്ള  മേഖലാ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ  ഭാഗമായി ഇന്ത്യൻ നാവികസേനയുടെ കപ്പലായ കേസരി, മാലദ്വീപ്, മൗറീഷ്യസ്, സേഷെല്‍സ് , മഡഗാസ്കർ, കൊമോറോസ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു. ഭക്ഷ്യവസ്തുക്കൾ, എച്ച്സിക്യു ഗുളികകൾ ഉൾപ്പെടെയുള്ള കോവിഡ്‌ അനുബന്ധമരുന്നുകൾ, ആയുർവേദമരുന്നുകൾ എന്നിവയടക്കമുള്ള മെഡിക്കൽ ടീം  മെയ് 10 ന് പുറപ്പെട്ടു. 'മിഷൻസാഗർ' എന്നു പേരിട്ടിരിക്കുന്ന  വിന്യാസത്തിലൂടെ ഈ  മേഖലയിൽ  ഇടപെടുന്ന  ആദ്യത്തെ  രാജ്യമായിഇന്ത്യ. ഇതുവഴി കോവിഡ് -19 പകർച്ച വ്യാധിയും അതിന്റെ ബുദ്ധിമുട്ടുകളും  നേരിടുന്ന രാജ്യങ്ങൾക്കിടയിൽ നിലവിലുള്ള മികച്ച ബന്ധങ്ങൾ വളർത്തിയെടുക്കാനുമാവും.

 മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും വളർച്ചയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ഈ വിന്യാസം. ഇത് അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിന്  ഇന്ത്യ നൽകുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതും അത്‌ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്‌ . പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര  ഗവൺമെന്റിന്റെ മറ്റ് ഏജൻസികളുമായും സഹകരിച്ചാണ്‌ പ്രവർത്തനം.

മിഷൻ സാഗറിന്റെ ഭാഗമായി ഇന്ത്യൻ നാവിക കപ്പൽ കേസരി മാലിദ്വീപിലെ മാലി  തുറമുഖത്ത് എത്തി 600 ടൺ ഭക്ഷണസാധനങ്ങൾ നൽകും. ഇന്ത്യയും മാലിദ്വീപും ശക്തവും സൗഹാർദ്ദപരവുമായ പ്രതിരോധ–നയതന്ത്ര ബന്ധമുള്ള അയൽരാജ്യങ്ങളാണ്.

***


(Release ID: 1622695) Visitor Counter : 245