PIB Headquarters
                
                
                
                
                
                
                    
                    
                        കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
                    
                    
                        
                    
                
                
                    Posted On:
                08 MAY 2020 6:48PM by PIB Thiruvananthpuram
                
                
                
                
                
                
                 
തീയതി: 08.05.2020

 
 
•    രാജ്യത്ത് ഇതുവരെ ആകെ 56,342 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ കോവിഡ് മുക്തരായത് 16,540 പേരാണ് .രോഗമുക്തി നിരക്ക് 29.36% ശതമാനം. 
•    ഇന്നലെ മുതല് 3390 പേരുടെ വര്ധനയാണ് രോഗികളുടെ എണ്ണത്തില് ഉണ്ടായത്.
•    രാജ്യത്തെ 216 ജില്ലകളിൽ കോവിഡ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല . 42 ജില്ലകളിൽ  കഴിഞ്ഞ 28 ദിവസങ്ങളിലും ,  29 ജില്ലകളിൽ  കഴിഞ്ഞ 21  ദിവസങ്ങളിലും 36  ജില്ലകളിൽ  കഴിഞ്ഞ 14  ദിവസങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല
•    കോവിഡ് 19നെ നേരിടാനായി ഇന്ത്യയ്ക്ക് എഐഐബിയിൽ നിന്ന് 500 മില്യൺ ഡോളർ; കരാര് ഒപ്പു വച്ചു
•    ലോക്ക് ഡൗണിനിടയിലും ഭക്ഷ്യ ധാന്യ സംഭരണം പുരോഗമിക്കുന്നു
•    ഉൾനാടൻ മേഖലകളിലടക്കം രാജ്യത്തുടനീളം കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്ത് തപാൽ വകുപ്പ്
 
 
 
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
 
 
 
 
 
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ
 
 
 
 
 
കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: 
 
രാജ്യത്ത് ഇതുവരെ കോവിഡ് രോഗമുക്തരായത് 16,540 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1273 രോഗികള്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 29.36 ശതമാനമാണ്. രോഗമുക്തി നിരക്കില്‍ ആശാവഹമായ പുരോഗതിയാണുണ്ടാകുന്നത്. അതായത്, നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 3 രോഗികളില്‍ ഒരാള്‍ വീതമാണ് സുഖം പ്രാപിക്കുന്നത്. രാജ്യത്താകെ സ്ഥിരീകരിച്ചത് 56,342 കോവിഡ് രോഗികളെയാണ്. ഇന്നലെ മുതല്‍ രോഗികളുടെ എണ്ണത്തില്‍ 3390 ന്റെ വര്‍ധനയാണുണ്ടായത്.ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത 216 ജില്ലകളാണുള്ളത്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ 42 ജില്ലകളില്‍ പുതിയ കേസുകളൊന്നും വന്നിട്ടില്ല. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 29 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ ആകെ 36 ജില്ലകളില്‍ പുതിയ കേസുകള്‍ വന്നിട്ടില്ല. കഴിഞ്ഞ 7 ദിവസങ്ങളില്‍  പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത 46 ജില്ലകളുമുണ്ട്.
 
കോവിഡ് 19നെ നേരിടാനായി ഇന്ത്യയ്ക്ക് എഐഐബിയിൽ നിന്ന് 500 മില്യൺ ഡോളർ; കരാര് ഒപ്പു വച്ചു 
കോവിഡ് 19 നേരിടാനും പൊതുജനാരോഗ്യ മുന്നൊരുക്കം ശക്തിപ്പെടുത്താനും സഹായിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കും (എഐഐബി) 500മില്യൺ യുഎസ് ഡോളറിന്റെ “കോവിഡ് 19 എമർജൻസി റെസ്പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റംസ് പ്രിപ്പയഡ്‌നസ് പ്രൊജക്‌ടിൽ ’’ ഒപ്പുവച്ചു. എഐഐബി ഇന്ത്യൻ ആരോഗ്യമേഖലയ്‌ക്ക് നൽകുന്ന ആദ്യത്തെ സഹായമാണിത്.
 
പി.എം.ജി.കെ.എ.വൈ പ്രകാരം അനുവദിച്ച 2.31 ലക്ഷം മെട്രിക് ടണ്ണിൽ 1.61 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേരളം ഏറ്റെടുത്തു
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് (പി.എം.ജി.കെ.എ.വൈ) കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റ് സൗജന്യമായി വിതരണം ചെയ്യുവാനായി അനുവദിച്ച 2.31 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ ഇതുവരെ 1.61 ലക്ഷം മെട്രിക് ടണ്‍ ധാന്യം കേരള ഗവണ്മെന്റ് ഏറ്റെടുത്തുവെന്നു  ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ഡി.വി. പ്രസാദ് ഐ.എ.എസ് അറിയിച്ചു
 
 
ലോക്ക് ഡൗണിനിടയിലും ഭക്ഷ്യ ധാന്യ സംഭരണം പുരോഗമിക്കുന്നു
 
PM-GKAY ക്കു കീഴിൽ രാജ്യത്തെ  80 കോടി ജനങ്ങൾക്ക് സൗജന്യമായി  ഭക്ഷ്യധാന്യങ്ങളും പയർ വർഗ്ഗങ്ങളും വിതരണം  ചെയ്യാനുള്ള ബൃഹത്തായ നടപടി പുരോഗമിക്കുന്നതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622147
 
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ദുർഘട നിമിഷങ്ങളിൽ നൽകിയിട്ടുള്ള സേവനങ്ങളെ പ്രകീർത്തിച്ച് കേന്ദ്രആരോഗ്യമന്ത്രി ഡോ .ഹർഷവർധൻ ; സംഘടനയുടെ നൂറാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക റെഡ്ക്രോസ് ദിനമായ ഇന്ന്, ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി (IRCS) യുടെ നൂറാം വാർഷികാഘോഷങ്ങളിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ .ഹർഷവർധൻ പങ്കെടുത്തു .ദിനാചരണത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ. ഹെൻറി ഡ്യുനന്റിന്റെ അർദ്ധകായപ്രതിമയിൽ ശ്രീ. ഹർഷവർധൻ ഹാരമണിയിച്ചു
 
 
കൈലാസ് - മാനസരോവര്‍ തീര്‍ത്ഥാടന യാത്രാസമയം കുറയും.80 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ഉദ്ഘാടനം ചെയ്ത് രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ്
കൈലാസ്-മാനസരോവര്‍ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന പുതിയ പാത രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിലെ ധാര്‍ചൂലയെയും ചൈന അതിര്‍ത്തിയിലെ ലിപുലേഖിനെയും ബന്ധിപ്പിക്കുന്നതാണ് 80 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത. ഘടിയാബഗഢില്‍ നിന്ന് ആരംഭിക്കുന്ന പാത ലിപുലേഖ ചുരത്തിലാണ് അവസാനിക്കുന്നത്. പിഥൗറാഗഢില്‍ നിന്ന് ഗുഞ്ജിയിലേയ്ക്കുള്ള വാഹനനിരയുടെ ഫ്്ളാഗ് ഓഫും രാജ്നാഥ് സിങ് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. 
 
ഇന്ത്യൻ നാവികസേന രൂപകൽപന ചെയ്ത PPE കിറ്റിന് DRDO യുടെ കീഴിലുള്ള ഇന്സ്ടിട്യൂറ്റ് ഓഫ് നുക്ലീയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസിന്റെ അംഗീകാരം
 
 
 
 
 
ഉൾനാടൻ മേഖലകളിലടക്കം രാജ്യത്തുടനീളം കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്ത് തപാൽ വകുപ്പ് 
 
കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് അധികമായി സജ്ജമാക്കിയ പരിശോധന ലാബുകളിലേക്കുള്ള ടെസ്റ്റിംഗ് കിറ്റുകളുടെ വിതരണത്തിനായി തപാൽ വകുപ്പും  ഐസിഎംആറും തമ്മിൽ ധാരണയായി.200 ലാബുകളിലേക്കുള്ള കിറ്റുകളാണ്, ഐസിഎംആര്‍ പ്രാദേശിക ഡിപ്പോകളിൽ നിന്നും തപാൽ വകുപ്പ് എത്തിച്ചു നൽകുക. രാജ്യത്ത്, ദിവസേനെ ഒരു ലക്ഷം കോവിഡ്  പരിശോധനകൾ നടത്തുക എന്ന ലക്ഷ്യമാണ് ഇന്ത്യൻ വൈദ്യ ഗവേഷണ കൗൺസിൽ (ഐസിഎംആര്‍) മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ലക്‌ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തുടനീളം തങ്ങൾക്കുള്ള 1,56,000 പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്തി കോവിഡ് പ്രതിരോധത്തിൽ വീണ്ടും ഭാഗമാവുകയാണ് തപാൽ വകുപ്പ് .
 
 
 
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ചാള്സ് മൈക്കിളും ഫോണില്‍ സംസാരിച്ചു
 
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ചാള്സ് മൈക്കിളും ടെലിഫോണില്‍ സംസാരിച്ചു. ഇന്ത്യയിലും യൂറോപ്യന്‍ യൂണിയനിലുമുള്ള കോവിഡ്- 19 സാഹചര്യത്തെ കുറിച്ച് ഇരു നേതാക്കളും ചര്ച്ച നടത്തി. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഉള്പ്പെടെ മഹാവ്യാധിയുടെ നാളുകളില്‍ പരസ്പരം നല്‍കിയ സഹകരണത്തെ ഇരുവരും അഭിനന്ദിച്ചു. കോവിഡ്- 19 സൃഷ്ടിക്കുന്ന ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി മേഖലാതലത്തിലും ആഗോള തലത്തിലും ഏകോപനം നടക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ അംഗീകരിച്ചു.
 
കോവിഡ് 19 പ്രതിരോധം സംബന്ധിച്ച് രക്ഷ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ജപ്പാൻ പ്രതിരോധ മന്ത്രിയുമായി ടെലിഫോണിൽ ചർച്ച നടത്തി
 
ഇവന്റ് , എന്റർടൈൻമെന്റ് മാനേജ്മന്റ് വ്യവസായികളോടും ചെറുകിട ധനകാര്യ സ്ഥാപനങ്ങളോടും നിലവിലെ സ്ഥിതി ഉപയോഗപ്പെടുതുന്നത് സംബന്ധിച്ച് ആലോചിക്കാൻ കേന്ദ്ര മന്ത്രി ശ്രീ  നിതിൻ ഗഡ്കരി  
 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622164
 
 
ഗിരിവര്‍ഗ്ഗ കരകൗശലത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ കിറ്റുകള്‍ നല്‍കാന്‍  ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനുമായി  കൈകോര്‍ത്ത് ട്രൈഫെഡ് 
ഗിരിവര്‍ഗ്ഗ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയത്തിനു കീഴിലെ ട്രൈഫെഡും ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു. വിവിധ സംഘടനകളുടെ പരിപാടികളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് ധാരണാപത്രം ഒപ്പുവച്ചത്. സഹായം തേടുന്ന ട്രൈബ്‌സ് ഇന്ത്യ കരകൗശലത്തൊഴിലാളികള്‍ക്കു സൗജന്യ റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യാമെന്നും ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ ഉറപ്പു നല്‍കി.
ദേഖോ അപ്ന ദേശ് പരമ്പരയുടെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയം ഗോവ ക്രൂസിബിൾ ഓഫ് കൾച്ചർ എന്ന പേരിൽ പതിനാറാമത് വെബ്ബിനാർ സംഘടിപ്പിച്ചു .
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
FACT CHECK

 
 
 
 

 
 
 
 
 

 
 
 
 

 
 
 
 

                
                
                
                
                
                (Release ID: 1622260)
                Visitor Counter : 212
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada