തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ഇപി‌എഫ്‌ഒ  തൊഴിലുടമകൾക്കായി ഇപിഎഫ് നടപടിക്രമം ലഘൂകരിക്കുന്നതിനായി  ഇ-സൈൻ ലഭ്യമാക്കുന്നതിന് ഇ മെയിൽ സംവിധാനം ഏർപ്പെടുത്തുന്നു.ലോക്ക്ഡൗൺ കാലത്ത്‌  തൊഴിലുടമകൾക്ക് ഡിജിറ്റൽ അല്ലെങ്കിൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ–-സൈൻ ഉപയോഗിക്കാൻ ബുദ്ധിമുട്ടായതിനാലാണ് ഇത്

Posted On: 06 MAY 2020 4:20PM by PIB Thiruvananthpuram

 

കോവിഡ്‌ 19 പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ  ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ, തൊഴിലുടമകൾക്ക് സാധാരണ പോലെ പ്രവർത്തിക്കാൻ കഴിയുന്നില്ല.

അതുകൊണ്ട്‌  അവരുടെ ഡിജിറ്റൽ ഒപ്പുകൾ അല്ലെങ്കിൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ- –-സൈൻ എന്നിവ ഇപിഎഫ്ഒ പോർട്ടലിൽ ഉപയോഗിക്കുന്നതിന്‌ തടസം നേരിടുന്നുണ്ട്‌.  

കെ‌വൈ‌സി അറ്റസ്റ്റേഷൻ, ട്രാൻസ്ഫർ ക്ലെയിം അറ്റസ്റ്റേഷൻ തുടങ്ങിയ നിരവധി പ്രധാന ജോലികൾ തൊഴിലുടമ അധികാരപ്പെടുത്തിയവർ അവരുടെ ഡിജിറ്റൽ സിഗ്നേച്ചറുകൾ (ഡി‌എസ്‌സി) അല്ലെങ്കിൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ–സൈൻ ഉപയോഗിച്ച് ഇപിഎഫ്ഒ പോർട്ടലിൽ ഓൺലൈനായി ചെയ്യുന്നു.
ഡിജിറ്റൽ സിഗ്നേച്ചർ അല്ലെങ്കിൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ–സൈൻ ഉപയോഗിക്കുന്നതിന് റീജിയണൽ ഓഫീസുകളിൽ നിന്ന് ഒറ്റത്തവണ അനുമതി ആവശ്യമാണ്. ലോക്ക്ഡൗൺ മൂലം നിരവധി തൊഴിലുടമകൾ റീജിയണൽ ഓഫീസുകളിലേക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ അപേക്ഷകൾ അയയ്ക്കാൻ ബുദ്ധിമുട്ട്‌ നേരിടുന്നു.

മേൽപ്പറഞ്ഞ സാഹചര്യം കണക്കിലെടുത്ത് നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്, അത്തരം അഭ്യർത്ഥനകൾ ഇ മെയിൽ വഴിയും സ്വീകരിക്കാൻ ഇപിഎഫ്ഒ തീരുമാനിച്ചു. കൃത്യമായി ഒപ്പിട്ട അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പ് തൊഴിലുടമയ്ക്ക്  റീജിയണൽ ഓഫീസിലേക്ക് ഇ മെയിൽ വഴി അയയ്ക്കാം. റീജിയണൽ ഓഫീസുകളുടെ ഇ മെയിൽ വിലാസങ്ങൾ www.epfindia.gov.in ൽ ലഭ്യമാണ്.

അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ  ഡിജിറ്റൽ ഒപ്പുകൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഡോംഗിൾ കണ്ടെത്താൻ കഴിയാത്ത  സ്ഥാപനങ്ങൾക്ക് തൊഴിലുടമയുടെ പോർട്ടലിലേക്ക് ലോഗിൻ ചെയ്യാനും ഇതിനകം രജിസ്റ്റർ ചെയ്ത അംഗീകൃതഒപ്പുകളുടെ രജിസ്ട്രേഷനായി ലിങ്ക് വഴി അവരുടെ ഇ സൈൻ രജിസ്റ്റർ ചെയ്യാനും കഴിയും. അംഗീകൃത ഡിജിറ്റൽ സിഗ്‌നേച്ചറിലുള്ള അവരുടെ പേര് അവരുടെ ആധാറിനു  സമാനമാണെങ്കിൽ ഇ‐സൈൻ രജിസ്ട്രേഷന് വേറെ അനുമതി ആവശ്യമില്ല.

മറ്റ്‌ അധികാരപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ അവരുടെ ഇ‐ ഒപ്പുകൾ രജിസ്റ്റർ ചെയ്യാനും തൊഴിലുടമകൾ അംഗീകരിച്ച അപേക്ഷകൾ  ബന്ധപ്പെട്ട ഇപിഎഫ്ഒ ഓഫീസുകളുടെ അംഗീകാരത്തിനായി  അയക്കാനും കഴിയും.

***(Release ID: 1621816) Visitor Counter : 165