പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹന്ദ്വാരയില്‍ രക്തസാക്ഷിത്വം വരിച്ച സൈനികര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

प्रविष्टि तिथि: 03 MAY 2020 5:06PM by PIB Thiruvananthpuram


ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ രക്തസാക്ഷിത്വം വരിച്ച ധീരരായ സൈനികര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. 
'ഹന്ദ്വാരയില്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ ധീരരായ സൈനികര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആദരാഞ്ജലി. അവരുടെ ശൗര്യവും ത്യാഗവും ഒരിക്കലും വിസ്മരിക്കപ്പെടില്ല. അവര്‍ രാജ്യത്തെ അങ്ങേയറ്റം സമര്‍പ്പിതമായി സേവിക്കുകയും നമ്മുടെ പൗരന്‍മാരെ സംരക്ഷിക്കുന്നതിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തു. അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു. 

(रिलीज़ आईडी: 1620776) आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada