PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി:01 .05.2020

Posted On: 01 MAY 2020 7:00PM by PIB Thiruvananthpuram

·    രാജ്യത്ത് നിലവില്‍ 35,043 കോവിഡ് ബാധിതര്‍; 8888 പേര്‍ രോഗമുക്തരായി; രോഗമുക്തി നിരക്ക് 25.37                        ശതമാനം; ഇന്നലെ മുതല്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 1993 പേര്‍ക്ക്.
·    രാജ്യത്തെ എല്ലാജില്ലകളും ഗ്രീന്‍, ഓറഞ്ച്, റെഡ്‌സോണുകളായിതിരിച്ചു.
·    വിവിധ മേഖലകള്‍ ഉത്തേജിപ്പിക്കുന്നതിനുള്ള പോംവഴികള്‍ആലോചിക്കാന്‍ യോഗംവിളിച്ച് പ്രധാനമന്ത്രി
·    കുടിയേറ്റത്തൊഴിലാളികളെയുംതീര്‍ഥാടകരെയുംകുടുങ്ങിപ്പോയ മറ്റുള്ളവരെയും
      പ്രത്യേക ട്രെയിനുകളില്‍തിരികെ എത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
·    വിവിധ ഇടങ്ങളില്‍കുടുങ്ങിയവരെതിരികെ എത്തിക്കാന്‍ ശ്രമിക്  പ്രത്യേക ട്രെയിനുകള്‍ ഓടിച്ച് റെയില്‍വെ
·    രാജ്യത്തെ ചരക്കുകളുടെയുംസേവനങ്ങളുടെയുംവിതരണശൃംഖല നിലനിര്‍ത്താന്‍                                                          ട്രക്കുകളുടെയുംചരക്ക്‌വാഹനങ്ങളുടെയുംസ്വതന്ത്രനീക്കംഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടുംകേന്ദ്ര                  ഭരണപ്രദേശങ്ങളോടുംകേന്ദ്ര ആഭ്യന്തരമന്ത്രാലയം
·    2020 ഏപ്രിലില്‍ എഫ്.സി.ഐകയറ്റി അയച്ചത് 60 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍; പ്രതിമാസ                            ശരാശരിയുടെ (30 എല്‍എംടി) ഇരട്ടി

 

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരതസര്‍ക്കാര്‍

ആരോഗ്യകുടുംബക്ഷേമമന്ത്രാലയത്തില്‍ നിന്നുള്ളകോവിഡ് 19 മായി ബന്ധപ്പെട്ട 
പുതിയ വിവരങ്ങള്‍: രാജ്യത്ത് ഇന്നു വരെ8888 പേര്‍ക്കു രോഗം ഭേദമായി. 25.37 ശതമാനമാണ്‌രോഗമുക്തി നിരക്ക്. ഇന്നലെമുതല്‍1993 പുതിയകേസുകളാണ്‌റിപ്പോര്‍ട്ട്‌ചെയ്ത്. ഇന്ത്യയില്‍ആകെ35,043 പേര്‍ക്കാണ്‌കോവിഡ് ബാധ. 
കൂടുതല്‍വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620142

വ്യോമ മേഖലയുടെ പ്രവര്‍ത്തനം അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍വ്യോമ മേഖല ഫലപ്രദമായി ഉപയോഗിക്കാന്‍ തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620077

ഊര്‍ജ്ജ മേഖലയുടെ പ്രവര്‍ത്തനം അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
സുസ്ഥിരത, പ്രതിരോധം, കാര്യക്ഷമതഎന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ളവിവിധ ദീര്‍ഘകാല പദ്ധതികളെ കുറിച്ച്അദ്ദേഹം ചര്‍ച്ച ചെയ്തു. സമ്പദ് വ്യവസ്ഥയെമുന്നോട്ട് നയിക്കുന്നതില്‍ഊര്‍ജമേഖലയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620142

പ്രതിരോധ, ഏറോസ്പേസ്‌മേഖലഉത്തേജിപ്പിക്കുന്നതിനുള്ള പോംവഴികള്‍ആലോചിക്കുന്നതിനായി പ്രധാനമന്ത്രി യോഗംവിളിച്ചു
കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ സമ്പദ്വ്യവസ്ഥയ്ക്ക്ഉത്തേജനം പകരുന്നതിനായി, സായുധ സേനയുടെയും പ്രതിരോധ മേഖലയിലെമുന്നേറ്റങ്ങളുടെയും ഹ്രസ്വകാല, ദീര്‍ഘകാലആവശ്യങ്ങള്‍ നിറവേറ്റുന്നതിനായികരുത്താര്‍ന്നതുംസ്വാശ്രയത്വപൂര്‍ണവുമായ പ്രതിരോധ വ്യവസായംഇന്ത്യയില്‍ഉറപ്പാക്കുന്നതിനുള്ള പരിഷ്‌കാരങ്ങളെകുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിവിശദമായയോഗംവിളിച്ചുചേര്‍ത്തു. യുദ്ധ സാമഗ്രികള്‍ നിര്‍മിക്കുന്ന തൊഴില്‍ശാലകളുടെ നവീകരണവും പ്രവര്‍ത്തനവും, സംഭരണത്തിനുള്ള നടപടിക്രമങ്ങള്‍ ക്രമപ്പെടുത്തല്‍, ശ്രദ്ധാപൂര്‍വംവിഭവങ്ങള്‍ലഭ്യമാക്കല്‍, ഗവേഷണ-വികസന രംഗത്തു നവീനാശയങ്ങള്‍ പ്രോല്‍സാഹിപ്പിക്കല്‍, നിര്‍ണായകമായ പ്രതിരോധ സാങ്കേതികവിദ്യയിലേക്കു നിക്ഷേപം ആകര്‍ഷിക്കല്‍, കയറ്റുമതി പ്രോല്‍സാഹിപ്പിക്കല്‍എന്നീകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620142

കല്‍ക്കരി, ഖനന മേഖലയെഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മോദിയോഗംവിളിച്ചു
കല്‍ക്കരി, ഖനന മേഖലയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിവിശദമായയോഗം നടത്തി. ആഭ്യന്തര സ്രോതസ്സുകളില്‍നിന്ന്എളുപ്പത്തില്‍ആവശ്യത്തിനു ധാതുവിഭവങ്ങള്‍കണ്ടെത്തുകയെന്നത്ഉറപ്പുവരുത്തുന്നതിനും പര്യവേക്ഷണംവര്‍ധിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആധുനികസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനും സുതാര്യവും ഫലപ്രദവുമായ നടപടിക്രമങ്ങളിലൂടെകൂടുതല്‍തൊഴിലവസരംസൃഷ്ടിക്കുന്നതിനും തേടേണ്ട വഴികള്‍ ചര്‍ച്ച ചെയ്തു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620142

കോവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖാപിച്ച സാഹചര്യത്തില്‍വിവിധ പ്രദേശങ്ങളില്‍കുടുങ്ങിപ്പോയവരെതിരികെ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താന്‍ നിര്‍ദേശം
രാജ്യമെമ്പാടുംവിവിധ മേഖലകളില്‍കുടുങ്ങിക്കിടക്കുന്നവരെതിരികെ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. കുടിയേറ്റതൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍തുടങ്ങി രാജ്യത്ത് വിവിധയിടങ്ങളില്‍ പെട്ടുപോയ നിരവധി പേെര സ്വന്തം നാടുകളില്‍ എത്തിക്കാനാണ് നിര്‍ദേശം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620024

കുടിയേറ്റതൊഴിലാളികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍, ലോക്ക്ഡൗണ്‍ കാരണംവിവിധസ്ഥലങ്ങളില്‍കുടുങ്ങിക്കിടക്കുന്ന വ്യക്തികള്‍എന്നിവരെതിരികെ എത്തിക്കാന്‍ പ്രത്യേക ശ്രമിക് ട്രെയിന്‍ ആരംഭിച്ച്‌റെയില്‍വേ
വിവിധ മേഖലകളില്‍കുടുങ്ങിയവരെസ്വന്തം നാടുകളിലേയ്ക്ക് എത്തിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെഅഭ്യര്‍ത്ഥന പ്രകാരം ഈ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഇതിന്റെഏകോപനത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും റെയില്‍വേയുംസംസ്ഥാന സര്‍ക്കാരുകളുംമുതിര്‍ന്ന ഉദ്യോഗസ്ഥരെ നോഡല്‍ഓഫീസര്‍മാരായി നിയമിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620027

രാജ്യത്തെ ചരക്കുകളുടെയുംസേവനങ്ങളുടെയുംവിതരണശൃംഖല നിലനിര്‍ത്തുന്നതിന് ട്രക്കുകളുടെയുംചരക്ക്‌വാഹനങ്ങളുടെയുംസ്വതന്ത്രനീക്കംഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടുംകേന്ദ്ര ഭരണപ്രദേശങ്ങളോടുംകേന്ദ്ര ആഭ്യന്തരമന്ത്രാലയം
ലോക്ക്ഡൗണ്‍ നടപടികളുടെഏകീകൃത പരിഷ്‌കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കാലിയായത് ഉള്‍പ്പെടെയുള്ള ട്രക്കുകളുടെയുംചരക്ക്‌വാഹനങ്ങളുടെയുംഗതാഗതത്തിന് പ്രത്യേക പാസുകള്‍ആവശ്യമില്ലെന്ന്‌കേന്ദ്രആഭ്യന്തര മന്ത്രാലയംസംസ്ഥാനങ്ങളോടുംകേന്ദ്ര ഭരണപ്രദേശങ്ങളോടുംആവര്‍ത്തിച്ചുവ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619790

2020 ഏപ്രിലില്‍ എഫ് സിഐകയറ്റി അയച്ചത് 60 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍; പ്രതിമാസ ശരാശരി(30 എല്‍എംടി)യുടെ ഇരട്ടി
2014 മാര്‍ച്ചിലായിരുന്നു ഇതിനു മുമ്പ് ഏറ്റവുംകൂടുതല്‍ കയറ്റി അയച്ചത്. 38 ലക്ഷം മെട്രിക് ടണ്ണാണ് അന്ന് കയറ്റി അയച്ചത്. ഇതില്‍ നിന്ന് 57 ശതമാനം വളര്‍ച്ചയാണ്ഇപ്പോള്‍ നേടിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619652

കാര്‍ഷിക ഉല്‍പന്നങ്ങളുടെവിപണനത്തിനായിഇ-നാം പ്ലാറ്റ്‌ഫോമുമായി സഹകരിച്ച്  7 സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 പുതിയ കമ്പോളങ്ങള്‍
2020 മെയ്മാസത്തോടെആയിരത്തോളം ഇടങ്ങളിലെ കമ്പോളങ്ങള്‍ ഇ-നാം പ്ലാറ്റ്‌ഫോമില്‍ ചേരുമെന്ന്‌കേന്ദ്ര കൃഷി, കാര്‍ഷികക്ഷേമ മന്ത്രി ശ്രീ. നരേന്ദ്ര സിങ്‌തോമര്‍വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620050

നിക്ഷേപ സൗഹൃദമേഖലയാക്കിഇന്ത്യയെ മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ വിദേശത്തുള്ള ഇന്ത്യന്‍ സംഘങ്ങളോട്ആവശ്യപ്പെട്ട് ശ്രീ. പീയുഷ്‌ഗോയല്‍
വ്യവസായത്തിനും കയറ്റുമതിക്കുമുള്ളഅവസരങ്ങള്‍തിരിച്ചറിയുന്നതിലുംവിശ്വസനീയമായ നിക്ഷേപ സ്ഥാനമായി ഇന്ത്യയെ മാറ്റുന്നതിനും വിദേശ ഇന്ത്യന്‍ സംഘങ്ങള്‍ ശ്രമിക്കണം. വീഡിയോകോണ്‍ഫറന്‍സില്‍ വിവിധ ലോക രാജ്യങ്ങളിലുള്ള 131 സംഘടനകളുമായിസംസാരിക്കുകയായിരുന്നു കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി. വിദേശകാര്യ മന്ത്രി ശ്രീ. എസ്. ജയ്ശങ്കറും പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620062

ചരക്ക് നീക്കങ്ങളുടെസുഗമായ നടത്തിപ്പിനായിവിതരണ ശൃംഖലയെ നയിക്കുന്നവരുമായി ചര്‍ച്ച നടത്തിറെയില്‍വേ മന്ത്രി 
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍റെയില്‍വേവഹിക്കുന്ന പങ്കിനെ മന്ത്രി എടുത്തുപറഞ്ഞു. അവശ്യവസ്തുക്കളുടെ നീക്കത്തിലൂടെറെയില്‍വേരാജ്യത്തിന്റെ ജീവരേഖയായി മാറി. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620046
പ്രാധാന്യമനുസരിച്ച് ചികിത്സാ ഉപകരണങ്ങളുടെ സമ്പാദനം; മേക്ക് ഇന്‍ ഇന്ത്യക്ക് പ്രത്യേക പ്രാധാന്യം
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620047


വിവിധ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍സമര്‍പ്പിക്കാനുള്ളതീയതികള്‍ ദീര്‍ഘിപ്പിച്ച് നാഷണല്‍ടെസ്റ്റിംഗ് ഏജന്‍സി 
കോവിഡ്  - 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതികള്‍ നീട്ടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619698

ഇ സി ആര്‍ സമര്‍പ്പണംസുഗമമാക്കി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നടപടി. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619677

കൊറോണ പ്രതിരോധത്തിനായി ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 'ആയുരക്ഷ' പരിപാടി സംഘടിപ്പിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ
കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ളഓള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ആയുര്‍വേദ (എ ഐഐ എ) ആണ് ഡല്‍ഹി പൊലീസിനായി 'ആയുരക്ഷ' പരിപാടി സംഘടിപ്പിച്ചത്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന നടപടികളിലൂടെകൊറോണയ്ക്കെതിരായ പോരാട്ടമാണ് പരിപാടിയുടെ ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619678

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ്ഉദ്യോഗസ്ഥര്‍ക്കുമായികേന്ദ്രീയ ഭണ്ഡാര്‍ നിര്‍മിച്ച 4900 സുരക്ഷാകിറ്റുകള്‍ഡോ. ജിതേന്ദ്ര സിങ്‌കൈമാറി
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620053

കോവിഡ്  19 പ്രതിരോധ പോരാട്ടങ്ങള്‍ക്ക് രാജ്യത്തിനു പിന്തുണയുമായി 415 ലൈഫ് ലൈന്‍ ഉഡാന്‍ വിമാനങ്ങള്‍
ലൈഫ് ലൈന്‍ ഉഡാന്‍ പദ്ധതിക്കു കീഴില്‍എയര്‍ഇന്ത്യ, അലയന്‍സ് എയര്‍, ഐഎഎഫ്, സ്വകാര്യവിമാനക്കമ്പനികള്‍ എന്നിവയുടെ 415 വിമാനങ്ങളാണ്‌ലൈഫ്ലൈന്‍ ഉഡാന്റെ കീഴില്‍സര്‍വീസ് നടത്തുന്നത്. ഇന്നുവരെ 779.86 ടണ്‍ സാമഗ്രികള്‍ കയറ്റിഅയച്ചു. 4,07,139 കിലോമീറ്ററാണ്‌വിമാനങ്ങള്‍ സഞ്ചരിച്ചത്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619655

കൊറോണവൈറസ്‌വിഘടിപ്പിക്കാന്‍ സഹായിക്കുന്ന മൈക്രോവേവ്‌സ്റ്റെറിലൈസര്‍വികസിപ്പിച്ചു
ഡിഫന്‍സ് റിസര്‍ച്ച്ആന്റ്ഡവലപ്‌മെന്റ്ഓര്‍ഗനൈസേഷന്റെസഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുനെയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജിയാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. 'അതുല്യ' എന്നാണ്‌മൈക്രോവേവ്‌സ്റ്റെറിലൈസറിനു പേരിട്ടിരിക്കുന്നത്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619643

വിനോദസഞ്ചാര മന്ത്രാലയത്തിന്റെ 'ദേഖോ അപ്‌നാ ദേശ്' വെബിനാര്‍ പരമ്പര 12-ാം ഭാഗം: 'ഉത്തരവാദിത്ത വിനോദസഞ്ചാരത്തില്‍ ഇന്ത്യയുടെ വനിതാരത്‌നങ്ങളുടെകീര്‍ത്തി'
2020 ഏപ്രില്‍ 30 ന് നടന്ന വെബിനാറില്‍വിവിധ മേഖലകളില്‍വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യന്‍ വനിതകളെക്കുറിച്ചുള്ള അവതരണം നടന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620007

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കൂട്ടായ ആഗോള ഡിജിറ്റല്‍ പ്രതികരണമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജി 20 ഡിജിറ്റല്‍ മന്ത്രിമാരുടെ ഉച്ചകോടി
ആശയവിനിമയ സൗകര്യങ്ങളും നെറ്റ്വര്‍ക്ക്കണക്റ്റിവിറ്റിയുംശക്തിപ്പെടുത്താനുള്ള നടപടികള്‍, സുരക്ഷിതമല്ലാത്ത ഡാറ്റാകൈമാറ്റം, ആരോഗ്യസംരക്ഷണത്തിനായിഡിജിറ്റല്‍മാര്‍ഗങ്ങള്‍ തുടങ്ങിയവിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഇന്ത്യയുടെ പ്രതിനിധിയായികേന്ദ്ര നിയമ, നീതി, ആശയവിനിമയ, ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ് പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619788

ആയുഷ്‌മേഖലയ്ക്ക്‌സാധ്യതകള്‍ ഏറെയുണ്ടെന്നും ലോക സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കാനാകുമെന്നും ശ്രീ. നിതിന്‍ ഗഡ്കരി
ആയുഷ്‌മേഖലയുടെവളര്‍ച്ചയ്ക്ക് സഹായകമാകുന്ന കൂടുതല്‍ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്താന്‍ അദ്ദേഹംആഹ്വാനം ചെയ്തു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619618

ലോക്ക്ഡൗണിനിടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്അഡ്മിനിസ്‌ട്രേഷന്‍ ''ഓണ്‍ലൈന്‍''
സമ്മേളനത്തെ അഭിസംബോധന ചെയ്ത്‌കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്
മുതിര്‍ന്ന സിവില്‍സര്‍വീസ്, സായുധ സേനാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619667

പുനരുപയോഗിക്കാവുന്ന 25 മരുന്നുകള്‍ കണ്ടെത്തി സി എസ്‌ഐ ആര്‍
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മികച്ച സേവനം നടത്തുന്ന കൗണ്‍സില്‍ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍റിസര്‍ച്ച് നടത്തുന്ന കണ്ടെത്തല്‍കൂടുതല്‍ പ്രയോജനപ്രദമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1619671

കോവിഡ് പ്രതിരോധത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ സെന്ററുമായിവിശാഖപട്ടണം
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1620002

 

****


(Release ID: 1620205) Visitor Counter : 223