ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 01 MAY 2020 5:37PM by PIB Thiruvananthpuram

 

കോവിഡ് 19 വ്യാപനം പ്രതിരോധിക്കാനും നിയന്ത്രിക്കാനുമായി നിരവധി നടപടികളാണ് ഇന്ത്യ ഗവണ്മെന്റ് സ്വീകരിച്ചുവരുന്നത് വിവിധ സംസ്ഥാന- കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുമായി യോജിച്ചു നടത്തിവരുന്ന കാലേകൂട്ടിയുള്ള ഈ നീക്കങ്ങളോരോന്നും തന്നെ  ഉന്നതതലങ്ങളിൽ പതിവായി വിലയിരുത്തപ്പെടുന്നുമുണ്ട് .

രാജ്യത്തെ എല്ലാ ജില്ലകളെയും,റെഡ് ഓറഞ്ച്,ഗ്രീൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.ഫലപ്രദവും,ശക്തവുമായ നിയന്ത്രണനടപടികളിലൂടെ, കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള റെഡ്-ഓറഞ്ച് മേഖലകളിൽ രോഗവ്യാപനശൃംഖല മുറിക്കാൻ നമുക്ക് സാധിക്കും.ഇത് ഉറപ്പാക്കാൻ സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുടെ അകമഴിഞ്ഞുള്ള സഹകരണം ആവശ്യമാണ് .

രോഗവ്യാപന മേഖലകൾ ഏതൊക്കെയെന്ന് കൃത്യമായി നിർണയിക്കപ്പെടേണ്ടതുണ്ട് .രോഗികൾ ,അവരുമായി സമ്പർക്കത്തിലായവർ , അവരുൾപ്പെടുന്ന സ്ഥലങ്ങൾ ,ഭൂമിശാസ്ത്രപരമായി അവരുടെ സാന്നിധ്യം എവിടം വരെ,നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിലെ പ്രായോഗികത  തുടങ്ങിയവ  കണക്കിലെടുത്തുവേണം ഈ മേഖലനിർണയം നടത്താൻ.

രോഗവ്യാപനമേഖലകൾ,ബഫ്ഫർ മേഖലകൾ എന്നിവ ഏതൊക്കയെന്ന്  സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്.ശക്തമായ സഞ്ചാര നിയന്ത്രണങ്ങൾ,പ്രത്യേക ദൗത്യസംഘങ്ങളുടെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങിയുള്ള രോഗപരിശോധന ,നിലവിലെ മാർഗ്ഗനിര്ദേശങ്ങൾക്കനുസൃതമായ സാമ്പിൾ പരിശോധന,രോഗിയുമായി സമ്പർക്കത്തിലായവരെ തിരിച്ചറിയൽ തുടങ്ങിയവ രോഗവ്യാപനമേഖലകളിൽ  നടപ്പാക്കേണ്ടതുണ്ട് ബഫ്ഫർ മേഖലകളിലാവട്ടെ, ശ്കതമായ നിരീക്ഷണം ആവശ്യമാണ്.ഇവിടങ്ങളിലെ ആരോഗ്യകേന്ദങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇൻഫ്ലുൻസ പോലെയുള്ള രോഗങ്ങൾ (ILI),ശ്വാസകോശസംബന്ധിയായ ഗുരുതരമായ അണുബാധകൾ (SARI) എന്നിവ നിരീക്ഷിച്ചുകൊണ്ട് വേണം ഇത് നടപ്പാക്കാൻ.


രാജ്യത്ത് ഇതുവരെ 8,888 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ മൊത്ത രോഗമുക്തിനിരക്ക് 25.37 ശതമാനമായി ഉയർന്നു. 35,043 പേരിലാണ് ഇതുവരെ  കോവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ മുതൽ മാത്രം 1,993  പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.


കോവിഡ് 19 മായി ബന്ധപ്പെട്ട ഔദ്യോഗികവും,പുതിയതുമായ വിവരങ്ങൾ,മാർഗനിർദേശങ്ങൾ,എന്നിവയ്ക്കായി പതിവായി സന്ദർശിക്കൂ ,https://www.mohfw.gov.in/.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങൾ, technicalquery.covid19[at]gov[dot]in എന്ന ഐഡിയിലും ,മറ്റു സംശയങ്ങൾ  ncov2019[at]gov[dot]in .എന്ന ഐഡിയിലും ഉന്നയിക്കാവുന്നതാണ്‌.


കോവിഡ് -19മായി ബന്ധപ്പെട്ട ഏത് സംശയത്തിനും,ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പറായ : +91-11-23978046 ലോ , ടോൾ ഫ്രീ നമ്പറായ  1075 ലോ വിളിക്കൂ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണപ്രദേശങ്ങളിലെയും, കോവിഡ് 19 ഹെൽപ് ലൈൻ നമ്പറുകൾ താഴെ പറയുന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.  
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf .  

***(Release ID: 1620142) Visitor Counter : 246