PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ




തീയതി: 28 .04.2020

Posted On: 28 APR 2020 6:52PM by PIB Thiruvananthpuram

ഇതുവരെ: 

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 29,435 പേര്‍ക്ക്. രോഗവിമുക്തി നേടിയവര്‍ 6868(23.3 %)

നേരിയ ലക്ഷണം മാത്രമുള്ള കോവിഡ് രോഗികളെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിച്ച് മാര്‍ഗരേഖ പുറത്തിറക്കി

കോവിഡിനെ നേരിടാനായി ഇന്ത്യ ഏഷ്യൻ ഡവലപ്‌മെന്റ്‌ ബാങ്കുമായി (എഡിബി)  1.5ബില്യൺ ഡോളർ വായ്‌പകരാർ ഒപ്പിട്ടു

ലോക്ക്‌ഡൗണിലും കാര്യക്ഷമമായി ഗോതമ്പ് വിളവെടുപ്പും സംഭരണവും 

ലോക്ഡൗണ്‍ കാലഘട്ടത്തിലും റെക്കോര്‍ഡ് രാസവള വില്‍പന

കോവിഡ് 19 ബാധിച്ച് മരണപ്പെട്ട തുറമുഖ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 
50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം

ലോക് ഡൗൺ കാലയളവിൽ ഇപിഎഫ്ഒ തീർപ്പുകൽപ്പിച്ചത് 13 ലക്ഷത്തോളം ക്ലെയിമുകൾക്ക്

അവശ്യ വസ്തുക്കള്‍ വഹിക്കുന്ന ട്രക്കുകളുടെയും ലോറികളുടെയും അന്തര്‍ സംസ്ഥാന നീക്കം സുഗമമാക്കുന്നതിന് അടിയന്തിര നടപടി വേണമെന്ന് ശ്രീ നിതിന്‍  ഗഡ്കരി

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക് സംവിധാനവും ഇതോടൊപ്പം)

 

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

 

കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 29,435 പേര്‍ക്ക്. രോഗവിമുക്തി നേടിയവര്‍ 6868(23.3 %). നേരിയ ലക്ഷണം മാത്രമുള്ള കോവിഡ് രോഗികളെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിച്ച് മാര്‍ഗരേഖ പുറത്തിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618722

കോവഡിനെ നേരിടാൻ  ഇന്ത്യ ഏഷ്യൻ ഡവലപ്‌മെന്റ്‌ ബാങ്കുമായി (എഡിബി)  1.5 ബില്യൺ ഡോളർ വായ്‌പകരാർ ഒപ്പിട്ടു: കൊറോണ വൈറസ് രോഗം പ്രതിരോധിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പ്രയത്‌നങ്ങൾക്കായി ഇന്ത്യാ ഗവൺമെന്റും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കും (എഡിബി) 1.5 ബില്യൺ ഡോളർ വായ്‌പകരാർ ഒപ്പിട്ടു. രോഗവ്യാപനം തടയുന്നതിനും, പ്രതിരോധത്തിനും, സമൂഹത്തിലെ ദരിദ്രരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, പ്രത്യേകിച്ച് സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പരിരക്ഷ നൽകുന്നതിനുമാണ്‌ വായ്‌പ.
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1619021

കേന്ദ്ര പൂളിന് കീഴിലുള്ള ഗോതമ്പ് സംഭരണം വേഗത്തില്‍ നടക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618747

ലോക്ക്‌ഡൗണിലും രാജ്യത്ത് ഗോതമ്പ് വിളവെടുപ്പ് കാര്യക്ഷമം: ലോക്ക്ഡൗണിനിടയിലും രാജ്യത്തുടനീളം ഗോതമ്പ് വിളവെടുപ്പ് വളരെ കാര്യക്ഷമതയോടെ നടക്കുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618987

ലോക്ഡൗണ്‍ കാലഘട്ടത്തിലും റെക്കോര്‍ഡ് രാസവള വില്‍പന
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618967

കോവിഡ് 19 ബാധിച്ച് മരണപ്പെട്ട തുറമുഖ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം: പ്രധാന തുറമുഖങ്ങളിലെ ജോലിക്കിടെ തൊഴിലാളികളോ  ജീവനക്കാരോ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടാല്‍ അവരുടെ ആശ്രിത കുടുംബത്തിനോ അവകാശികള്‍ക്കോ 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618923

ലോക് ഡൗൺ കാലയളവിൽ ഇപിഎഫ്ഒ തീർപ്പുകൽപ്പിച്ചത് 13 ലക്ഷത്തോളം ക്ലെയിമുകൾക്ക്: എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് നിധിയുടെ വേഗത്തിലുള്ള വിതരണത്തിന്റെ ഭാഗമായി, തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ലോക്ഡൗണ്‍ കാലത്ത് തീർപ്പ് കല്പിച്ചത് 12.91 ലക്ഷം ക്ലെയിമുകൾക്ക്. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന (PMGKY) പാക്കേജിന്റെ ഭാഗമായ 7.40 ലക്ഷം കോവിഡ് ക്ലെയിമുകളും ഇതിൽ ഉൾപ്പെടും. കോവിഡ് കേസുകൾക്കായി നൽകിയ 2367.65 കോടി ഉൾപ്പെടെ ആകെ 4684.52  കോടി രൂപയാണ് ഇപിഎഫ്ഒ ഇതിന്റെഭാഗമായി ഇക്കാലയളവിൽ വിതരണം ചെയ്തത്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618987

അവശ്യ വസ്തുക്കള്‍ വഹിക്കുന്ന ട്രക്കുകളുടെയും ലോറികളുടെയും അന്തര്‍ സംസ്ഥാന നീക്കം സുഗമമാക്കുന്നതിന് അടിയന്തിര നടപടി വേണമെന്ന് ശ്രീ നിതിന്‍  ഗഡ്കരി
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1618930

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ശ്രീ ജോക്കോ വിദോദോയും  ടെലഫോണില്‍ ആശയവിനിമയം നടത്തി: ഇന്തോനേഷ്യന്‍ പ്രസിഡന്റ് ശ്രീ ജോക്കോ വിദൊദൊയുമായി  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലഫോണില്‍ ആശയവിനിമയം നടത്തി. മേഖലയിലെയും ലോകത്തെയും കോവിഡ് 19 വ്യാപനത്തേക്കുറിച്ച് രണ്ടു നേതാക്കളും സംസാരിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1618987

കോവിഡ് 19 നിയന്ത്രണത്തില്‍ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡുകളുടെയും സംഭാവനകള്‍ കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ് നാഥ് സിങ്ങ് അവലോകനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618912

ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് പൊതു സേവന കേന്ദ്രങ്ങള്‍ക്ക് അനുമതി: ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കുന്നതിന് കേന്ദ്ര ഐ.ടി, ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യേകോദ്ദേശ സംവിധാനമായ പൊതു സേവന കേന്ദ്രങ്ങള്‍ക്ക് (സി.എസ്.സി) യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ) അനുമതി നല്‍കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1618975


ശ്രീ മന്‍സുഖ് മാണ്ഡവ്യ ഇന്ത്യന്‍ തുറമുഖത്തെ കപ്പല്‍ ജീവനക്കാരുടെ കൈമാറ്റത്തെ സംബന്ധിച്ച് വിവിധ അസോസിയേഷനുകളുമായി ചര്‍ച്ച നടത്തി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618890

കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി വെബിനാർ വഴി രാജ്യത്തെ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി: കോവിഡ്‌ -19 ന്റെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ്മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് വെബിനാർ വഴി രാജ്യത്തെ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1618807


സ്വമിത്വ പദ്ധതിയെ കുറിച്ച് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിങ്ങ് തൊമാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618735

രാജ്യത്തെമ്പാടും അവശ്യ വസ്തുക്കളും മരുന്നുകളും എത്തിച്ച് 403 ലൈഫ്‌ലൈന്‍ ഉഡാന്‍ ഫ്‌ളൈറ്റുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetailm.aspx?PRID=1618927

ക്ലാസ് സെന്‍ട്രല്‍ ലിസ്റ്റ് പ്രകാരം 2019ലെ മികച്ച 30 ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പട്ടികയില്‍ സ്വയം പോര്‍ട്ടലിലെ ആറ് കോഴ്‌സുകള്‍ ഇടം പിടിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618725

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ അലവന്‍സുകള്‍ വെട്ടിക്കുറയ്ക്കില്ല. വ്യാജ വാര്‍ത്ത പൊളിച്ച് പിഐബി ഫാക്ട്‌ചെക്ക്
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618805


ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടികള്‍ മുടങ്ങാതെ ഓണ്‍ലൈന്‍ വഴി തുടര്‍ന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനെ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങ് അഭിനന്ദിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618805


കോവിഡ് 19 നിയന്ത്രണം: തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ അണുവിമുക്തമാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വാരണസി സ്മാര്‍ട്ട് സിറ്റി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618733

 

കോവിഡ് 19 സാംപിള്‍ ശേഖരണത്തിന് മൊബൈല്‍ കിയോസ്‌കുകളുമായി അഗര്‍ത്തല സ്മാര്‍ട്ട് സിറ്റി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618971

 

PIB FACTCHECK

 

***

 



(Release ID: 1619054) Visitor Counter : 150